)
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 21ാം ഗഡു വിതരണം ഇന്ന്. തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുക വിതരണം ചെയ്യും. സൗത്ത് ഇന്ത്യ നാചുറൽ ഫാമിങ് ഉച്ചകോടി ഉദ്ഘാടനം ചെയ്യാനെത്തുന്നതാണ് മോദി. രാജ്യത്തെ 9 കോടി കർഷകർക്ക് 21ാം 18000 കോടി രൂപ പ്രധാനമന്ത്രി വിതരണം ചെയ്യും. യോഗ്യരായ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 2,000 രൂപയാണ് ലഭിക്കുക.
എന്താണ് പിഎം കിസാൻ ?
ചെറുകിട കർഷകർക്ക് സാമ്പത്തിക സഹായം നൽകുക എന്നത് ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ കൊണ്ടുവന്ന പദ്ധതിയാണ് പിഎം കിസാൻ. 2019 ഫെബ്രുവരി 24ന് ആണ് ഈ പദ്ധതി ആരംഭിച്ചത്. പദ്ധതി പ്രകാരം, 2000 രൂപയുടെ മൂന്ന് ഗഡുക്കളായി കർഷകർക്ക് പ്രതിവർഷം 6,000 രൂപയാണ് ലഭിക്കുക. നാല് മാസത്തിലൊരിക്കലാണ് ഇത് ലഭിക്കുക. തുക നേരിട്ട് കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തും.
അർഹർ/അനർഹർ ആരൊക്കെ?
രണ്ട് ഹെക്ടർ വരെ കൃഷിഭൂമിയുള്ള കർഷകർക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
അതേസമയം ആദായ നികുതിദായകർ, ഭരണഘടനാ പദവി വഹിക്കുന്നവർ, ഡോക്ടർമാർ, എൻജിനിയർമാർ, സർക്കാർ ഉദ്യോഗസ്ഥർ, അഭിഭാഷകർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ, പ്രൊഫഷണൽ ആർക്കിടെക്റ്റുകൾ തുടങ്ങിയവരും പ്രതിമാസം 10,000 രൂപയിലധികം പെൻഷൻ വാങ്ങുന്നവരും പദ്ധതി പ്രകാരം അനർഹരാണ്.
ഇൻസ്റ്റാൾമെന്റ് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം?
pmkisan.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
തുടർന്ന് ഹോംപേജിൽ നൽകിയിരിക്കുന്ന FARMERS CORNER എന്ന വിഭാഗത്തിലെ ഗുണഭോക്തൃ പട്ടികയിൽ ക്ലിക്ക് ചെയ്യുക.
ശേഷം സംസ്ഥാനം, ജില്ല, ഉപജില്ല, ബ്ലോക്ക്, ഗ്രാമം എന്നിവ തിരഞ്ഞെടുക്കുക.
തുടർന്ന് 'ഗെറ്റ് റിപ്പോർട്ട്' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ഇ-കെവൈസി
പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് ഇ-കെവൈസി പൂർത്തിയാക്കേണ്ടത് നിർബന്ധമാണ്. അർഹരായ കർഷകരിലേക്ക് തുക എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും, അനർഹരെ നീക്കം ചെയ്യാനും, ഇടനിലക്കാരുടെ പങ്ക് ഇല്ലാതാക്കാനുമാണ് സർക്കാർ ഇ-കെവൈസി നിർബന്ധമാക്കിയിരിക്കുന്നത്. ഇ-കെവൈസി പൂർത്തിയാക്കാതിരുന്നാൽ ഗഡു തടഞ്ഞുവയ്ക്കും.
ഇ-കെവൈസി പൂർത്തിയാക്കേണ്ടത് എങ്ങനെ?
1. ഒടിപി അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസിയാണെങ്കിൽ പിഎം കിസാൻ പോർട്ടൽ വഴിയോ മൊബൈൽ ആപ്പ് വഴിയോ ചെയ്യാവുന്നതാണ്. ആധാർ നമ്പർ നൽകി ഒടിപി വഴി നിങ്ങൾക്ക് അത് പരിശോധിക്കാൻ കഴിയും.
2. ബയോമെട്രിക് ഇ-കെവൈസി - ഈ സേവനം അടുത്തുള്ള സിഎസ്സി കോമൺ സർവീസ് സെന്ററിലോ സ്റ്റേറ്റ് സർവീസ് സെന്ററിലോ ലഭ്യമാണ്.
3. ഫേസ് ഓതന്റിക്കേഷൻ ഇ-കെവൈസി - പിഎം കിസാൻ മൊബൈൽ ആപ്പ് വഴിയാണ് ഇത് ചെയ്യുക. വിരലടയാള സൗകര്യം ഇല്ലാത്തവർക്ക് ഈ രീതി ഉപയോഗിക്കാം.
ആപ്പിലൂടെ ഇ-കെവൈസി പൂർത്തിയാക്കുമ്പോൾ ഫേസ് സ്കാനിങ് എങ്ങനെ ചെയ്യാം?
ആപ്പിൽ ഇ-കെവൈസി സ്റ്റാറ്റസ് നോ എന്നാണെങ്കിൽ ഇ-കെവൈസിയിൽ ക്ലിക്ക് ചെയ്ത ശേഷം നിങ്ങളുടെ ആധാർ നമ്പർ സബ്മിറ്റ് ചെയ്യാം. ഇതിന് ശേഷം ഫേസ് സ്കാനിങ്ങിനുള്ള അനുമതി നൽകുക. ഫേസ് സ്കാനിങ്ങ് വിജയകരമായി പൂർത്തിയാക്കുമ്പോൾ ഇ-കെവൈസിയും പൂർത്തിയാകും. എന്നാൽ 24 മണിക്കൂറിന് ശേഷമെ ഇതിന്റെ സ്റ്റാറ്റസ് അറിയാൻ കഴിയുകയുള്ളൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.