close

News WrapGet Handpicked Stories from our editors directly to your mailbox

മോദിയും അമിത് ഷായും മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

മോദി സര്‍ക്കാരിന്‍റെ മിന്നും ജയത്തിനു ശേഷം നരേന്ദ്രമോദിയും, അമിത് ഷായും മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി  

Updated: May 24, 2019, 12:43 PM IST
മോദിയും അമിത് ഷായും മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭയിലേക്കുള്ള മോദി സര്‍ക്കാരിന്‍റെ മിന്നും വിജയത്തിനു ശേഷം നരേന്ദ്രമോദിയും, അമിത് ഷായും മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. 

പാര്‍ട്ടിയുടെ വിജയാഘോഷങ്ങള്‍ക്കും നന്ദിപ്രകടനങ്ങള്‍ക്കും ശേഷം ഇന്ന് രാവിലെ തന്നെ നരേന്ദ്രമോദിയും അമിത് ഷായും മുതിര്‍ന്ന നേതാവ് അദ്വാനിയുമായി അദ്ദേഹത്തിന്‍റെ വസതിയില്‍ കൂടിക്കാഴ്ച നടത്തി.

മോദിയെയും അമിത് ഷായെയും അതിഥി മര്യാദകളോടെ സ്വീകരിച്ച അദ്വാനി ആദ്യംതന്നെ വിജയക്കുതിപ്പിന് രണ്ടുപേരെയും അഭിനന്ദനം അറിയിച്ചു. അതിന്ശേഷം അദ്ദേഹം രണ്ടുപേര്‍ക്കും പ്രഭാതഭക്ഷണവും നല്‍കി.

അദ്വാനിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മോദിയും ഷായും മുരളി മനോഹര്‍ ജോഷിയുമായും കൂടിക്കാഴ്ച നടത്തി. വിജയശ്രീലാളിതനായി തന്‍റെ മുന്നില്‍ നില്‍ക്കുന്ന മോദിയെ രണ്ടുകൈയും നിവര്‍ത്തി ജോഷി ആലിംഗനം ചെയ്യുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തു.