Bihar Assembly Election: ജനാധിപത്യത്തിന്‍റെ ഉത്സവത്തില്‍ പങ്കുചേരാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍  (Bihar Assembly Election) എല്ലാ വോട്ടര്‍മാരോടും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi). 

Last Updated : Oct 28, 2020, 01:15 PM IST
  • ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ എല്ലാ വോട്ടര്‍മാരോടും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.
  • വോട്ടര്‍മാരെല്ലാം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ജനാധിപത്യത്തിന്‍റെ ഉത്സവത്തില്‍ പങ്കുചേരണമെന്ന് അദ്ദേഹം ചെയ്തു.
  • ട്വിറ്ററിലൂടെയായിരുന്നു സന്ദേശം
Bihar Assembly Election: ജനാധിപത്യത്തിന്‍റെ  ഉത്സവത്തില്‍ പങ്കുചേരാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

New Delhi: ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍  (Bihar Assembly Election) എല്ലാ വോട്ടര്‍മാരോടും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi). 

വോട്ടര്‍മാരെല്ലാം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ജനാധിപത്യത്തിന്‍റെ ഉത്സവത്തില്‍ പങ്കുചേരണമെന്ന് അദ്ദേഹം  ചെയ്തു.  ട്വിറ്ററിലൂടെയായിരുന്നു സന്ദേശം.  

"ബീഹാര്‍ തിരഞ്ഞെടുപ്പിന്‍റെ  ഒന്നാംഘട്ട വോട്ടിംഗ് ഇന്നാണ്. എല്ലാ വോട്ടര്‍മാരും കോവിഡ്‌  മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ജനാധിപത്യത്തിന്‍റെ ഉത്സവത്തില്‍ പങ്കുചേരാന്‍ ആഹ്വാനം ചെയ്യുന്നു. രണ്ടു മീറ്റര്‍ സാമൂഹിക അകലം പാലിക്കുന്നതും മാസ്‌ക് ധരിക്കുന്നതും ഉറപ്പാക്കണം'-  പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ജനങ്ങളോട് വോട്ട് രേഖപ്പെടുത്താന്‍ ആഹ്വാനം ചെയ്തു. ബീഹാറിലെ എല്ലാ വോട്ടര്‍മാരോടും തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ ഓരോ വോട്ടും ബീഹാറിനെ അഴിമതിയില്‍ നിന്നും ഭയത്തില്‍ നിന്നും അകറ്റി വികസനത്തിന്‍റെയും പുരോഗതിയുടെയും പാതയിലേക്ക് നയിക്കുമെന്നും  അമിത് ഷാ ട്വീറ്റ് ചെയ്തു.

മൂന്നു ഘട്ടമായി നടക്കുന്ന ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 71 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.  1,066 സ്ഥാനാര്‍ത്ഥികളാണ് ആദ്യ ഘട്ടത്തില്‍  ജനവിധി തേടുന്നത്.  2.14 കോടി വോട്ടര്‍മാര്‍ വിധിയെഴുതും.

കോവിഡ് പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് സുരക്ഷിതമായി നടത്തുന്നതിനായി പ്രത്യേക സുരക്ഷാമാര്‍ഗ നിര്‍ദേശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനും നല്‍കിയിട്ടുണ്ട്. പോളിംഗ് ബൂത്തില്‍ അനുവദിക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം 1600ല്‍ നിന്നും 1000 ആയി കുറക്കുക, വോട്ടിംഗ് സമയം കൂട്ടുക, 80 വയസിന് മുകളില്‍ പ്രായമായവര്‍ക്ക് പോസ്റ്റല്‍ വോട്ട് സംവിധാനം ഒരുക്കുക എന്നിവയാണ് സുപ്രധാന നിര്‍ദേശങ്ങള്‍.

Also read: Bihar Elections 2020: ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ഇതിന് പുറമെ വോട്ടിംഗ് മെഷിനുകള്‍ സാനിറ്റൈസ് ചെയ്യുക, വോട്ടിംഗ് കേന്ദ്രങ്ങളില്‍ സാനിറ്റൈസര്‍, സോപ്പ് എന്നിവ ഉറപ്പാക്കുക, തെര്‍മല്‍ സ്കാനര്‍ സംവിധാനം ഉറപ്പാക്കുക എന്നീ നിര്‍ദേശങ്ങളു൦ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.  

നവംബര്‍ 3, നവംബര്‍ 7 തുടങ്ങിയ ദിനങ്ങളിലായാണ് അടുത്ത രണ്ട് ഘട്ടത്തിലെ വോട്ടെടുപ്പ് നടക്കുക, വോട്ടെണ്ണല്‍ നവംബര്‍ പത്തിന് നടക്കും.

More Stories

Trending News