സുഷമ സ്വരാജിന്‍റെ മൃതദേഹത്തിനു മുന്നില്‍ നിറകണ്ണുകളോടെ മോദി

പ്രിയ സഹപ്രവർത്തകയുടെ വേർപാടിൽ പ്രധാനമന്ത്രി വികാരാധീനനായി.   

Last Updated : Aug 7, 2019, 01:41 PM IST
സുഷമ സ്വരാജിന്‍റെ മൃതദേഹത്തിനു മുന്നില്‍ നിറകണ്ണുകളോടെ മോദി

ന്യൂഡല്‍ഹി: അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവും മുൻ വിദേശകാര്യമന്ത്രിയുമായ സുഷമ സ്വരാജിന്‍റെ മൃതദേഹത്തിനു മുന്നില്‍ നിറകണ്ണുകളോടെ നരേന്ദ്ര മോദി. 

ഡൽഹിയിലെ വസതിയിലെത്തിയ പ്രധാനമന്ത്രി അന്ത്യാഞ്ജലി അർപ്പിച്ചതിനു ശേഷം മകളേയും ഭർത്താവിനേയും ആശ്വസിപ്പിക്കുന്നതിനിടെയായിരുന്നു സ്വയം നിയന്ത്രിക്കാനാകാതെ വിതുമ്പിപ്പോയത്. 

പ്രിയ സഹപ്രവർത്തകയുടെ വേർപാടിൽ പ്രധാനമന്ത്രി വികാരാധീനനായി. അദ്ദേഹത്തിന്‍റെ കണ്ണുകള്‍ നിറയുന്നതും വിതുമ്പുന്നതും വീഡിയോയില്‍ കാണാം.

 

 

മുൻ ആഭ്യന്തര മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എൽ.കെ അദ്വാനിയും മകൾ പ്രതിഭ അദ്വാനിയും സുഷമ സ്വരാജിന് ആദരാഞ്ജലിയർപ്പിച്ചു. സുഷമയുടെ മകളെ കെട്ടിപ്പിടിച്ച് പ്രതിഭ അദ്വാനി പൊട്ടിക്കരഞ്ഞു. എൽ.കെ അദ്വാനിയും വികാരാധീനനായി.

 

 

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും വസതിയിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. രാഷ്ട്രീയ സാമൂഹ്യ മേഖലകളിലെ നിരവധി പ്രമുഖരും പ്രവർത്തകരും അവരുടെ പ്രിയപ്പെട്ട നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ വസതിയിലെത്തിയിരുന്നു.

വസതിയിൽ പൊതു ദർശനത്തിനു വച്ച ശേഷം ഭൗതികശരീരം ബിജെപി ആസ്ഥാനത്തേക്ക് കൊണ്ടു പോയി. അവിടെ പൊതുദര്‍ശനത്തിന് വച്ചശേഷം പൂര്‍ണ ബഹുമതികളോടെ ലോധി ശ്മശാനത്തിലാണ് സംസ്‌കാരം.

Trending News