PM Modi calls Benjamin Netanyahu: 'ജനങ്ങളുടെ സുരക്ഷയ്ക്ക് മുൻ​ഗണന നൽകണം'; നെതന്യാഹുവിനെ വിളിച്ച് മോദി, ആശങ്ക അറിയിച്ചു, യുഎഇ പ്രസിഡന്റുമായും സംസാരിച്ചു

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിളിച്ച് ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

Written by - Karthika V | Last Updated : Mar 2, 2026, 07:50 AM IST
  • യുഎഇ പ്രസിഡന്റുമായും നരേന്ദ്രമോദി ഫോണിൽ സംസാരിച്ചു.
  • പരമാധികാരം സംരക്ഷിക്കാനുള്ള യുഎഇയുടെ നീക്കങ്ങളെ മോദി പിന്തുണച്ചതായി യുഎഇ പ്രസിഡൻറ് അറിയിച്ചു.
PM Modi calls Benjamin Netanyahu: 'ജനങ്ങളുടെ സുരക്ഷയ്ക്ക് മുൻ​ഗണന നൽകണം'; നെതന്യാഹുവിനെ വിളിച്ച് മോദി, ആശങ്ക അറിയിച്ചു, യുഎഇ പ്രസിഡന്റുമായും സംസാരിച്ചു

ന്യൂഡൽ​ഹി: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിലവിലത്തെ സ്ഥിതിയിൽ ആശങ്ക അറിയിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്ക് മുൻ​ഗണന നൽകണമെന്ന് മോദി പറഞ്ഞു. സംഘർഷം എത്രയും വേ​ഗം തീർക്കണമെന്നും മോദി നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. 

Add Zee News as a Preferred Source

 

യുഎഇ പ്രസിഡന്റുമായും നരേന്ദ്രമോദി ഫോണിൽ സംസാരിച്ചു. പരമാധികാരം സംരക്ഷിക്കാനുള്ള യുഎഇയുടെ നീക്കങ്ങളെ മോദി പിന്തുണച്ചതായി യുഎഇ പ്രസിഡൻറ് അറിയിച്ചു. കൂടെ നിൽക്കുന്നതിന് ഇന്ത്യയ്ക്ക് ഷെയിക് മൊഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ നന്ദി അറിയിച്ചു. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കുന്നതിനെ ഇരുരാജ്യങ്ങളും അനുകൂലിക്കുന്നതായും യുഎഇ പ്രസ്താവനയിൽ വ്യക്തമാക്കി. 

 

Also Read: US Destroyed IRGC: ഐആർജിസിക്ക് ഇനി ആസ്ഥാനമില്ലl 'പാമ്പിന്റെ തല വെട്ടിമാറ്റി'യെന്ന് അമേരിക്ക; യുഎസ് ആക്രമണത്തിൽ തകർന്ന് ഇറാന്റെ സൈനിക താവളം

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ക്യാബിനറ്റ് കമ്മിറ്റി ഓൺ സെക്യൂരിറ്റി അടിയന്തര യോഗം ചേർന്നു. പ്രധാനമന്ത്രിയുടെ  ഔദ്യോഗിക വസതിയിലാണ് യോ​ഗം ചേർന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ധനമന്ത്രി നിർമ്മല സീതാരാമൻ എന്നിവർ യോ​ഗത്തിൽ പങ്കെടുത്തു. ഇറാൻ-ഇസ്രയേൽ-യുഎസ് സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ ആഗോളതലത്തിലുണ്ടായ ദ്രുതഗതിയിലുള്ള മാറ്റങ്ങൾ വിലയിരുത്തുന്നതിനായിരുന്നു അടിയന്തര യോ​ഗം നടത്തിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News