close

News WrapGet Handpicked Stories from our editors directly to your mailbox

69ന്‍റെ നിറവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി!!

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് 69-ാംപിറന്നാള്‍!!

Sheeba George | Updated: Sep 17, 2019, 10:07 AM IST
69ന്‍റെ നിറവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി!!

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് 69-ാംപിറന്നാള്‍!!

പിറന്നാള്‍ ദിനത്തില്‍ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ ചെലവഴിക്കുന്ന അദ്ദേഹം വിവിധ പരിപാടികളില്‍ പങ്കെടുക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം സെപ്റ്റംബര്‍ 14 മുതല്‍ "സേവാ സപ്താഹ്" ആയി ആഘോഷിക്കുകയാണ് ബിജെപി. ശുചീകരണം, ആരോഗ്യപരിപാലനം, നേത്രപരിശോധനാ ക്യാമ്പുകള്‍, രക്തദാനം തുടങ്ങി നിരവധി പരിപാടികള്‍ ഇതിന്‍റെ ഭാഗമായി നടത്തിവരുന്നുണ്ട്. 

തിങ്കളാഴ്ച രാത്രിയോടെ അഹമ്മദാബാദില്‍ എത്തിയ പ്രധാനമന്ത്രിയെ ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രതും  സംസ്ഥാന മുഖ്യമന്ത്രി വിജയ് രൂപാണിയും ഹൃദ്യമായി സ്വാഗതം ചെയ്തു.

വിമാനത്താവളത്തിന് പുറത്ത് പ്രധാനമന്ത്രിയെ കാണാനെത്തിയ ആയിരങ്ങള്‍ മുദ്രാവാക്യവിളികളോടെയും പാര്‍ട്ടി പതാക ഉയര്‍ത്തിയുമാണ് മോദിയെ വരവേറ്റത്. തന്നെകാണാന്‍ തടിച്ചുകൂടിയ ആളുകള്‍ക്ക് പ്രധാനമന്ത്രി അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്തു.

ജനസേവനം ജീവിത ലക്ഷ്യമാക്കിയ പ്രധാനമന്ത്രിയുടെ ജന്മദിനം ഗുജറാത്തില്‍ ദീപാവലിക്ക് സമമായ ആഘോഷമാണെന്ന് ബിജെപി എംഎല്‍എ ഹര്‍ഷവ് സാഘവി അറിയിച്ചു. പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് ഗുജറാത്തിലെ വിദ്യാലയങ്ങളിലും പ്രത്യേക ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.