ട്വീറ്റുകള്‍ സ്വാഗതം ചെയ്യുന്നു, ആസ്വദിക്കൂ: നരേന്ദ്ര മോദി

ഗ്രഹണം കാണാനുള്ള പ്രത്യേക കണ്ണടകള്‍ അടക്കം ഒരുക്കിയാണ് പ്രധാനമന്ത്രി വലയസൂര്യഗ്രഹണം കാണാന്‍ കാത്തിരുന്നത്.   

Last Updated : Dec 27, 2019, 01:00 PM IST
ട്വീറ്റുകള്‍ സ്വാഗതം ചെയ്യുന്നു, ആസ്വദിക്കൂ: നരേന്ദ്ര മോദി

ന്യൂഡല്‍ഹി: കനത്ത മൂടല്‍ മഞ്ഞും അന്തരീക്ഷം മേഘാവൃതമായിരുന്നതിനാലും വലയ സൂര്യഗ്രഹണം കാണാനാകാത്തതില്‍ നിരാശ പങ്കുവെച്ച്‌​ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. 

എല്ലാ ഇന്ത്യക്കാരേയും പോലെ വലയസൂര്യഗ്രഹണം കാണുന്നതിലുള്ള ആകാംക്ഷയിലായിരുന്നു താനെന്നും എന്നാല്‍ മേഘങ്ങള്‍ സൂര്യനെ മറച്ചതിനാല്‍ ഗ്രഹണം കാണാന്‍ സാധിച്ചില്ലയെന്നുമായിരുന്നു നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചിരുന്നത്.

ഗ്രഹണം കാണാനുള്ള പ്രത്യേക കണ്ണടകള്‍ അടക്കം ഒരുക്കിയാണ് പ്രധാനമന്ത്രി വലയസൂര്യഗ്രഹണം കാണാന്‍ കാത്തിരുന്നത്. ഒടുവില്‍ സൂര്യഗ്രഹണത്തിന്‍റെ അല്‍പനേരത്തെ ദൃശ്യങ്ങള്‍ കോഴിക്കോട്ടു നിന്നുള്ള തല്‍സമയ സംപ്രേഷണത്തിലൂടെ കണ്ടുവെന്നും മോദി ട്വീറ്റ് ചെയ്തിരുന്നു.  

ഇതിനു പിന്നാലെയാണ് ഗാപ്പിസ്റ്റന്‍ റേഡിയോ ഇത് ഒരു ട്രോളാകും എന്ന് ട്വീറ്റ് ചെയ്തത്. ആ ട്വീറ്റിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും എത്തിയിരുന്നു. സ്വാഗതം ചെയ്യുന്നു, ആസ്വദിക്കൂ എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. 

 

 

അതിനുശേഷം ഈ ഫോട്ടോ ചേര്‍ത്ത് അനേകം ട്വീറ്റുകളും എത്തിയിരുന്നു. തമാശകള്‍ സ്വാഗതം ചെയ്യാനുള്ള പ്രധാനമന്ത്രിയുടെ ഈ മനോഭാവത്തെ ആരാധകര്‍ സോഷ്യല്‍മീഡിയയിലൂടെ വാഴ്ത്തുകയാണ്.

ഈ സംഭവവുമായി ബന്ധപ്പെട്ട് ചരിത്രത്തിലെ കൂളസ്റ്റ് പ്രധാനമന്ത്രിയെന്നാണ് പലരും നരേന്ദ്രമോദിയെ വിശേഷിപ്പിച്ചത്‌. 

Trending News