സമുദ്രവിമാനത്തില്‍ ധരോയ് ഡാമില്‍ പറന്നിറങ്ങി മോദി

സബര്‍മതി നദിപ്പരപ്പിലൂടെ ചീറിപ്പാഞ്ഞ സമുദ്ര വിമാനത്തില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ധരോയ് ഡാമിലെത്തി. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു വിമാനയാത്ര നടക്കുന്നത്.

Last Updated : Dec 12, 2017, 12:40 PM IST
സമുദ്രവിമാനത്തില്‍ ധരോയ് ഡാമില്‍ പറന്നിറങ്ങി മോദി

സബര്‍മതി നദിപ്പരപ്പിലൂടെ ചീറിപ്പാഞ്ഞ സമുദ്ര വിമാനത്തില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ധരോയ് ഡാമിലെത്തി. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു വിമാനയാത്ര നടക്കുന്നത്.

ഇന്നലെ നടന്ന റാലിയെ അഭിസംബോധന ചെയ്യവേ മോദി ഇക്കാര്യം ജനങ്ങളെ അറിയിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ്‌ ഇങ്ങനെയൊരു വിമാനം ഇന്ത്യയില്‍ പറന്നുയരാന്‍ പോകുന്നത്. അതില്‍ യാത്ര ചെയ്ത് താന്‍ ധരോയ് ഡാമില്‍ ചെന്നിറങ്ങി അംബാജി വരെ പോയി തിരിച്ചു വരുമെന്ന് മോദി പറഞ്ഞിരുന്നു. ഒരു ജലാശയത്തിനു മുകളില്‍ സമുദ്രവിമാനത്തില്‍ സഞ്ചരിക്കുന്നത് ആദ്യമാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ്‌ രൂപാണിയും ഇന്നലെ പറഞ്ഞിരുന്നു.

 

Trending News