ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഘാനയുടെ പരമോന്നത ദേശീയ ബഹുമതിയായ ‘ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’ സമ്മാനിച്ചു. പ്രധാനമന്ത്രിയുടെ പശ്ചിമാഫ്രിക്കൻ രാഷ്‌ട്ര സന്ദർശന വേളയിൽ പ്രസിഡന്റ് ജോൺ ഡ്രാമണി മഹാമയാണ് ഈ ബഹുമതി നൽകി അദ്ദേഹത്തെ ആദരിച്ചത്.
PM Modi tweets, "I thank the people and Government of Ghana for conferring ‘The Officer of the Order of the Star of Ghana’ upon me. This honour is dedicated to the bright future of our youth, their aspirations, our rich cultural diversity and the historical ties between India and… pic.twitter.com/HKCLH112ma
— ANI (@ANI) July 2, 2025
Also Read: KSRTC ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ഡ്രൈവറും കണ്ടക്‌ടറും ഉൾപ്പെടെ 12 പേർക്ക് പരിക്ക്
തുടർന്ന് 'ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന' എന്ന ബഹുമതി ലഭിച്ചതിൽ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു. ഈ ബഹുമതി വെറുമൊരു വ്യക്തിപരമായ നേട്ടമല്ലെന്നും ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ പേരിൽ താൻ സ്വീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ യുവാക്കൾക്കും, അതിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിനും ഇന്ത്യയും ഘാനയും തമ്മിലുള്ള ബന്ധത്തിനും അദ്ദേഹം അവാർഡ് സമർപ്പിച്ചു.
Also Read: മിഥുന രാശിക്കാർക്ക് സമ്മിശ്ര ദിനം, കുംഭ രാശിക്കാർക്ക് ആശയക്കുഴപ്പം ഏറും, അറിയാം ഇന്നത്തെ രാശിഫലം!
ഇരു രാജ്യങ്ങളും തമ്മിലുള്ള വളർന്നുവരുന്ന നയതന്ത്രബന്ധത്തിന്റെ പ്രതീകമായാണ് വിദേശകാര്യ മന്ത്രാലയം ഈ ബഹുമതിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ അംഗീകാരത്തിന് ഘാന സർക്കാരിനും ജനങ്ങൾക്കും മോദിയും നന്ദി അറിയിച്ചു. പങ്കിടുന്ന ജനാധിപത്യ മൂല്യങ്ങളും പാരമ്പര്യങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തെ നയിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.









