കര്‍ഷകപുത്രി ഹിമ ദാസ്‌ രാജ്യത്തിന്‍റെ യശസ്സുയര്‍ത്തി: പ്രധാനമന്ത്രി

രാജ്യത്തെ വിവിധ വിഷയങ്ങള്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രിയുടെ 'മന്‍ കി ബാത്' ഇന്ന് ആകാശവാണി സംപ്രേഷണം ചെയ്തു. പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണ പരമ്പരയായ മന്‍ കി ബാതിന്‍റെ 46ാ മത് എപ്പിസോഡ് ആണ് ഇന്ന് സംപ്രേഷണം ചെയ്തത്.

Last Updated : Jul 29, 2018, 03:58 PM IST
കര്‍ഷകപുത്രി ഹിമ ദാസ്‌ രാജ്യത്തിന്‍റെ യശസ്സുയര്‍ത്തി: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ വിഷയങ്ങള്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രിയുടെ 'മന്‍ കി ബാത്' ഇന്ന് ആകാശവാണി സംപ്രേഷണം ചെയ്തു. പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണ പരമ്പരയായ മന്‍ കി ബാതിന്‍റെ 46ാ മത് എപ്പിസോഡ് ആണ് ഇന്ന് സംപ്രേഷണം ചെയ്തത്.

റേഡിയോയിലൂടെ പൊതുജനങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി വിവിധ വിഷയങ്ങളെപ്പറ്റി സംസാരിക്കുകയുണ്ടായി. 

തന്‍റെ പ്രഭാഷണത്തില്‍ പ്രധാനമന്ത്രി കായികപ്രതിഭ ഹിമ ദാസിനെ അഭിനന്ദിച്ചു. കര്‍ഷകപുത്രിയായ ഹിമ നേടിയ സ്വര്‍ണ്ണ൦ രാജ്യത്തിന്‍റെ കീര്‍ത്തി വാനോളം ഉയര്‍ത്തിയതായി അദ്ദേഹം പറഞ്ഞു. 

കൂടാതെ തന്‍റെ പ്രഭാഷണത്തില്‍ അന്തരിച്ച പ്രശസ്‌ത കവി നീരജ് ജിയെ അനുസ്മരിക്കുകയും അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.

തായ് ഗുഹയില്‍ അകപ്പെട്ട കുട്ടികളെ അനുസ്മരിച്ച അദ്ദേഹം, ദുരന്തത്തെ സധൈര്യം നേരിട്ട കുട്ടികളെയും കോച്ചിനെയും അനുമോദിക്കുകയും അവരെ രക്ഷപെടുത്താന്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി ഇറങ്ങിത്തിരിച്ച ഒരുകൂട്ടം നല്ല മനുഷ്യരെ ഓര്‍മ്മിക്കുകയും ചെയ്തു. 

തന്‍റെ പ്രഭാഷണത്തില്‍ ഈ വര്‍ഷം പഠനത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ പരാമര്‍ശിക്കാനും അദ്ദേഹം മറന്നില്ല.  

എല്ലാ മാസത്തിലെയും അവസാനത്തെ ഞായറാഴ്ചയാണ് ആകാശവാണി 'മന്‍ കി ബാത്'  സംപ്രേഷണം ചെയ്യുന്നത്. ഈ പരിപാടിയുടെ 46ാമത് എപ്പിസോഡ് ആണ് ഇന്ന് നടന്നത്. 

 

 

Trending News