പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയ്ക്ക് നന്ദി!!

ഇന്ത്യയുടെ വികാരങ്ങളെ മാനിച്ചതിന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

Last Updated : Nov 9, 2019, 03:35 PM IST
പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയ്ക്ക് നന്ദി!!

ന്യൂഡല്‍ഹി: ഇന്ത്യയുടെ വികാരങ്ങളെ മാനിച്ചതിന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

ഇന്ത്യയിലെ ബാബാ നാനാക്ക് ഗുരുദ്വാരയും പാക്കിസ്ഥാനിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയും തമ്മില്‍ ബന്ധിപ്പിക്കുന്ന കര്‍താപൂര്‍ ഇടനാഴിയുടെ ഉദ്ഘാടനത്തിനായി ഗുരുദാ‌സ്‌പൂരിലെത്തിയ മോദി, ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് ഇമ്രാന്‍ ഖാന് നന്ദി അറിയിച്ചത്. 

“ഇന്ത്യയുടെ വികാരങ്ങളെ മാനിച്ചതിന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു,” ഗുരുദാസ്പൂർ ഗുരുദ്വാരയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. 

അതേസമയം, കർതാപൂർ ഇടനാഴി തുറക്കുന്നത് സാധ്യമാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സി൦ഗ്, അകാലിദൾ നേതാവ് പ്രകാശ് സി൦ഗ് ബാദൽ എന്നിവർ നേരത്തെ പ്രശംസിച്ചിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സി൦ഗും പ്രധാനമന്ത്രിയെ പ്രശംസിക്കുകയും പഞ്ചാബിലും കശ്മീരിലും ഭിന്നിപ്പിക്കുന്ന അജണ്ട നടപ്പാക്കുന്നതിനെതിരെ പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

ഓരോ സിഖുകാർക്കും ഇത് ഒരു ചരിത്ര ദിനമാണെന്ന് ക്യാപ്റ്റൻ സിംഗ് പറഞ്ഞു. പഞ്ചാബിനും നമ്മുടെ രാജ്യത്തിനുമായി ഞാൻ പ്രാർത്ഥിക്കും,” അദ്ദേഹം പറഞ്ഞു. 

പാക് അധീന പഞ്ചാബിലെ കർതാർപൂരിൽ ഗുരുനാനാക് സ്ഥാപിച്ച ഗുരുദ്വാരയും ഇന്ത്യയിലെ സിഖ് പുണ്യ സ്ഥലമായ ഗുരുദാസ് പൂരിലെ ഗുരുദ്വാരയും തമ്മിൽ ബന്ധിപ്പിച്ച് തീർഥാടകർക്ക് സന്ദർശനം സാധ്യമാക്കുന്ന ഇടനാഴിയാണ് കർതാർപൂർ. കര്‍താപൂര്‍ ഇടനാഴിക്ക് 4.5 കി.മി നീളമാണുള്ളത്.

Trending News