Corona: മുൻ പ്രധാനമന്ത്രി, പ്രസിഡന്റ്, പ്രതിപക്ഷ നേതാക്കളുമായും മോദി ചർച്ച നടത്തി

ഈ വിഷയത്തിൽ ചർച്ച ചെയ്യാൻ മോദി മുൻ പ്രധാനമന്ത്രിമാരായ ‌മൻമോഹൻ സിംഗിനെയും എച്ച്ഡി ദേവഗൗഡയേയും ഫോണിൽ  വിളിച്ച് സംസാരിച്ചു.     

Last Updated : Apr 5, 2020, 09:59 PM IST
Corona: മുൻ പ്രധാനമന്ത്രി, പ്രസിഡന്റ്, പ്രതിപക്ഷ നേതാക്കളുമായും മോദി ചർച്ച നടത്തി

ന്യൂഡൽഹി:  കൊറോണ വൈറസ് കേസുകൾ രാജ്യത്തെ പിടിമുറുക്കിയിരിക്കുന്ന ഈ സാഹചര്യത്തിൽ അനുബന്ധ വിഷയങ്ങളിൽ ചർച്ച നടത്താൻ പ്രധാനമന്ത്രി മുൻ രാഷ്ട്രപതികളായ പ്രണബ് മുഖർജിയെയും പ്രതിബ പാട്ടീലിനെയും വിളിച്ച് ചർച്ച നടത്തിയതായി റിപ്പോർട്ട്. 

കൂടാതെ  ഈ വിഷയത്തിൽ ചർച്ച ചെയ്യാൻ മോദി മുൻ പ്രധാനമന്ത്രിമാരായ ‌മൻമോഹൻ സിംഗിനെയും എച്ച്ഡി ദേവഗൗഡയേയും ഫോണിൽ  വിളിച്ച് സംസാരിച്ചു.   

വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളായ സോണിയ ഗാന്ധി, മുലായം സിംഗ്, അഖിലേഷ് യാദവ്, മമത ബാനർജി, നവീൻ പട്നായിക്, കെസിആർ, സ്റ്റാലിൻ, പ്രകാശ് സിംഗ് ബാദൽ എന്നിവരുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തി. 

രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടതനുസരിച്ച് ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകൾ രാത്രി 9 മണിക്ക് ഒൻപത് മിനിറ്റ് വീടുകളിൽ വിളക്കുകൾ അണയ്ക്കാൻ തയ്യാറെടുക്കുന്നതിന് മുൻപായിരുന്നു മോദി ഇവരുമായി ആശയവിനിമയം നടത്തിയത്. 

 

Trending News