ന്യൂഡല്‍ഹി: രാജ്യം കാത്തിരിക്കുന്നു...  പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന്  രാജ്യത്തെ അഭിസംബോധന ചെയ്യും. 


COMMERCIAL BREAK
SCROLL TO CONTINUE READING

 വൈകുന്നേരം നാലുമണിക്കാണ് പ്രധാനമന്ത്രി  രാജ്യത്തെ അഭിസംബോധന ചെയ്യുക. കോവിഡ്‌ വ്യപനം തടയാനായി പ്രഖ്യാപിച്ച   ലോക്ക് ഡൗണ്‍ അണ്‍ലോക്ക് 1 അവസാനിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.


കോവിഡ്‌ വൈറസ് വ്യാപനത്തെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍, ലോക്ഡൗണിന് ശേഷമുള്ള അണ്‍ലോക്ക്-2 മാര്‍ഗ നിര്‍ദേശങ്ങള്‍ അദ്ദേഹം ജനങ്ങളുമായി പങ്കുവെയ്ക്കുമെന്നാണ് സൂചന.  കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളും നിര്‍ദ്ദേശങ്ങളും മുന്‍കരുതല്‍ നടപടികളും അദ്ദേഹം ജനങ്ങളുമായി പങ്കുവെച്ചേക്കാം.


രൂക്ഷമാവുന്ന ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്ക൦,  കോവിഡ്‌ വ്യാപനം തുടങ്ങിയ പ്രധാന വിഷയങ്ങള്‍ നിലനില്‍ക്കെ രാജ്യം ഏറെ ആകാംഷയോടെയാണ് പ്രധാനമന്ത്രിയുടെ അഭിസംബോധനയ്ക്കായി കാത്തിരിക്കുന്നത്.