തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിന്‍റെ ആദ്യ എപ്പിസോഡ് ഇന്ന്

പൊതുജനങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ റെക്കോര്‍ഡ്‌ ചെയ്ത് അയക്കാനായി ടോള്‍ ഫ്രീ നമ്പറും ഓണ്‍ലൈന്‍ സംവിധാവും ഇത്തവണ നല്‍കിയിരുന്നു.   

Last Updated : Jun 30, 2019, 08:21 AM IST
തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിന്‍റെ ആദ്യ എപ്പിസോഡ് ഇന്ന്

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിന്‍റെ ആദ്യ എപ്പിസോഡ് ഇന്ന് പുനരാരംഭിക്കും. രണ്ടാം വട്ട പ്രധാനമന്ത്രിയായതിന് ശേഷമുള്ള പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്‍റെ ആദ്യ എപ്പിസോഡാണ് ഇന്ന് നടക്കുന്നത്.

 

 

ഇതോടെ തിരഞ്ഞെടുപ്പിന് ശേഷം മൻ കി ബാതുമായി എത്തുമെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞ വാക്കുപാലിക്കാന്‍ ഇന്ന് കഴിയും. ജനങ്ങളുടെ നിർദ്ദേശങ്ങൾ ക്ഷണിച്ചു കൊണ്ട് മൈഗവ്‌ഇന്ത്യയാണ് മൻ കി ബാതിന്‍റെ പുതിയ എപ്പിസോഡിനെപ്പറ്റി ട്വീറ്റ് ചെയ്തത്.

പൊതുജനങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ റെക്കോര്‍ഡ്‌ ചെയ്ത് അയക്കാനായി ടോള്‍ ഫ്രീ നമ്പറും ഓണ്‍ലൈന്‍ സംവിധാവും ഇത്തവണ നല്‍കിയിരുന്നു. മന്‍ കി ബാത്തിന്‍റെ 54 മത്തെ എപ്പിസോഡാണ് ഇന്ന് സംപ്രേക്ഷണം ചെയ്യുന്നത്.

എല്ലാ മാസത്തിലെയും അവസാനത്തെ ഞായറാഴ്ചയാണ് ആകാശവാണിയിലൂടെ മന്‍ കി ബാത് സംപ്രേക്ഷണം ചെയ്യുന്നത്. 2014 ഒക്ടോബര്‍ മൂന്ന് മുതലാണ് മന്‍ കി ബാത് ആരംഭിച്ചത്.

കഴിഞ്ഞ ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പിനു മുൻപായിരുന്നു പ്രധാനമന്ത്രിയുടെ കഴിഞ്ഞ ടേമിലെ അവസാന മൻ കി ബാത് സംപ്രക്ഷണം ചെയ്തത്.

സുഹൃത്തുക്കളേ, തിരഞ്ഞെടുപ്പ് ജനാധിപത്യത്തിലെ ഏറ്റവും വലിയ ഉത്സവമാണ്. അടുത്ത രണ്ടു മാസം എല്ലാവരും തിരഞ്ഞെടുപ്പിന്‍റെ തിരക്കിലാകും. ഞാനും ഈ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകും. ആരോഗ്യകരമായ ജനാധിപത്യ പാരമ്പര്യത്തെ മാനിച്ചുകൊണ്ട്, അടുത്ത മന്‍ കീ ബാത് മെയ് മാസത്തിലെ അവസാനത്തെ ഞായറാഴ്ചയാകും ഉണ്ടാവുകയെന്ന് നരേന്ദ്ര മോദി പറഞ്ഞിരുന്നു.

സത്യപ്രതിജ്ഞ മെയ് 30 ന് ആയിരുന്നതു കൊണ്ടാണ് മെയ് മാസത്തിൽ മൻ കി ബാത് നടക്കാതിരുന്നത്. 

Trending News