സത്യസന്ധമായി നികുതി വെളിപെടുത്തുന്നവര്‍ക്കായി പ്രധാനമന്ത്രി പുതിയ പദ്ധതി പ്രഖ്യാപിക്കും!

കൂടുതല്‍ പേരെ നികുതി വലയ്ക്കുള്ളില്‍ എത്തിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നത്.

Last Updated : Aug 12, 2020, 08:03 PM IST
  • കൂടുതല്‍ പേരെ നികുതി വലയ്ക്കുള്ളില്‍ എത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍
  • പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തും
  • നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നത് കൂടുതല്‍ അനായാസമാകും
  • നികുതി പരിഷ്ക്കാരങ്ങളുടെ തുടര്‍ച്ചയായാണ്‌ പുതിയ പദ്ധതി
സത്യസന്ധമായി നികുതി വെളിപെടുത്തുന്നവര്‍ക്കായി പ്രധാനമന്ത്രി പുതിയ പദ്ധതി പ്രഖ്യാപിക്കും!

ന്യൂഡല്‍ഹി:കൂടുതല്‍ പേരെ നികുതി വലയ്ക്കുള്ളില്‍ എത്തിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നത്.

ഈ ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആവിഷ്ക്കരിച്ച പുതിയ സ്കീമിന് ഉടന്‍ തുടക്കമാകും.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് സംബന്ധിച്ച പ്രഖ്യാപനം വ്യാഴാഴ്ച്ച നടത്തും.സത്യസന്ധമായി നികുതി നല്‍കുന്നവരെ 
ലക്ഷ്യം വെച്ചുള്ളതാണ് പുതിയ പദ്ധതി,നികുതി രംഗത്ത് സുതാര്യത ഉറപ്പ് വരുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ പ്രഖ്യാപനം.

മുഖം നോക്കാതെ എല്ലാവരുടെയും സാമ്പത്തിക സ്രോതസുകള്‍ പരിശോധിക്കാന്‍ ലക്‌ഷ്യം വെച്ചുള്ളതാണ് പുതിയ സ്കീം എന്നാണ് 
വിവരം,പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെയാകും പദ്ധതി പ്രഖ്യാപിക്കുക.

Also Read:സ്വർണ്ണ വിലയിൽ കുത്തനെ ഇടിവ്; പവന് 1600 രൂപ കുറഞ്ഞ് 39,200 രൂപയായി..!

 

നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നത് കൂടുതല്‍ അനായാസമാക്കാനും പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതായും ധനകാര്യ മന്ത്രാലയം 
വ്യക്തമാക്കുന്നു.

അടുത്തിടെ രാജ്യത്ത് നടപ്പിലാക്കിയ നികുതി പരിഷ്ക്കാരങ്ങളുടെ തുടര്‍ച്ചയായാണ്‌ പുതിയ പദ്ധതി,
നികുതി രംഗം കൂടുതല്‍ സുതാര്യമാക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തുന്നത്.

Trending News