പിണറായിയുടെ എസ്ഡിപിഐ പരാമര്‍ശം ആയുധമാക്കി മോദി

കേരള നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ എസ്ഡിപിഐ യെക്കുറിച്ചുള്ള പ്രസ്ഥാവന ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി.രാജ്യസഭയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ തീവ്ര സ്വഭാവമുള്ള സംഘടനകള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞകാര്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.അരാജകത്വത്തില്‍ കേരളം പ്രതിസന്ധിയിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Last Updated : Feb 6, 2020, 07:28 PM IST
  • പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തില്‍ തീവ്രവാദികള്‍ നുഴഞ്ഞ് കയറിയിരിക്കുന്നു.കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നു.കേരളത്തില്‍ അനുവദിക്കാത്തത് ഡല്‍ഹിയില്‍ അനുവദിക്കണോ എന്നും പ്രധാനമന്ത്രി ചോദിച്ചു
പിണറായിയുടെ എസ്ഡിപിഐ പരാമര്‍ശം ആയുധമാക്കി മോദി

ന്യൂഡല്‍ഹി:കേരള നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ എസ്ഡിപിഐ യെക്കുറിച്ചുള്ള പ്രസ്ഥാവന ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി.രാജ്യസഭയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ തീവ്ര സ്വഭാവമുള്ള സംഘടനകള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞകാര്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.അരാജകത്വത്തില്‍ കേരളം പ്രതിസന്ധിയിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

എന്‍പിആര്‍ നടപ്പിലാക്കില്ലെന്ന് പറയുന്ന സംസ്ഥാനങ്ങള്‍ വികസന വിരോധികളാണ് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.അതേസമയം പ്രധാനമന്ത്രിയുടെ കേരള മുഖ്യമന്ത്രിയുടെ പ്രസ്ഥാവന സംബന്ധിച്ച പരാമര്‍ശത്തില്‍ സിപിഎം അംഗം കെകെ രാഗേഷ് പ്രതിഷേധിച്ചു.പിന്നാലെ ഇടത് പാര്‍ട്ടികളുടെ രാജ്യസഭാംഗങ്ങള്‍ പ്രതിഷേധിച്ച് സഭയില്‍ ബഹളം വെയ്ക്കുകയും ചെയ്തു.പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തില്‍ തീവ്രവാദികള്‍ നുഴഞ്ഞ് കയറിയിരിക്കുന്നു.കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നു.

 

കേരളത്തില്‍ അനുവദിക്കാത്തത് ഡല്‍ഹിയില്‍ അനുവദിക്കണോ എന്നും പ്രധാനമന്ത്രി ചോദിച്ചു.നേരത്തെ  മഹല്ല് കമ്മിറ്റികള്‍ സംസ്ഥാനത്ത് നടത്തിയ പ്രക്ഷോഭങ്ങള്‍ സമാധാനപരമായിരുന്നു. എന്നാല്‍ തീവ്രവാദപരമായി ചിന്തിക്കുന്ന എസ്ഡിപിഐ പോലുള്ള ചിലര്‍ ഇത്തരം പ്രക്ഷോഭങ്ങളില്‍ നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മതവിഭാഗങ്ങളെ ഭിന്നിപ്പിക്കുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്,എന്ന പരാമര്‍ശമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.അതേസമയം ഈ പ്രസ്താവനയ്ക്കെതിരെ കേരളത്തിലെ പ്രതിപക്ഷമായ യുഡിഎഫ് രംഗത്ത് വന്നിരുന്നു.നേരത്തെ രാജ്യത്ത് പല ഭാഗത്തും പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളിലെ അക്രമങ്ങളില്‍ പോപ്പുലര്‍ ഫ്രെണ്ടിന് പങ്കുണ്ടെന്ന് കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയെന്ന് ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

 

ഇങ്ങനെ സംശയത്തിന്‍റെ നിഴലില്‍ നില്‍ക്കുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗമാണ്‌ എസ്ഡിപിഐ എന്തായാലും പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരരംഗത്തുള്ളവരെ ആക്രമിക്കുന്നതിന്,ആ നിയമത്തിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന കേരളാ മുഖ്യമന്ത്രിയുടെ വാക്കുകള്‍ തന്നെ പ്രധാനമന്ത്രി ആയുധമാക്കിയിരിക്കുകയാണ്.

 

Trending News