2029-ല്‍ രാഷ്ട്രീയം ഉപേക്ഷിച്ച് മോദി സന്യാസിയാകും!!

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജീവചരിത്രം എഴുതിയ വ്യക്തി കൂടിയാണ് മിൻ‌ഹാസ് മർച്ചന്‍റ്.

Last Updated : Sep 18, 2019, 11:23 AM IST
2029-ല്‍ രാഷ്ട്രീയം ഉപേക്ഷിച്ച് മോദി സന്യാസിയാകും!!

ന്യൂഡല്‍ഹി: 2029-ല്‍ രാഷ്ട്രീയം ഉപേക്ഷിച്ച് മോദി ഹിമാലയത്തിലേക്ക് പോകുമെന്ന് എഴുത്തുകാരനും മുതിർന്ന പത്രപ്രവർത്തകനുമായ മിൻ‌ഹാസ് മർച്ചന്‍റ്. 

രാഷ്ട്രീയത്തില്‍ കടിച്ച്‌ തൂങ്ങാന്‍ ആഗ്രഹിക്കാത്ത അദ്ദേഹം 11 വര്‍ഷത്തിന് ശേഷം വിരമിച്ച് ഹിമാലയത്തില്‍ പോകുമെന്നാണ് അദ്ദേഹം പറഞ്ഞത്. 

ഇന്ത്യ ടുഡേയുടെ ഷോയായ ന്യൂസ് പോയിന്‍റിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

പതിനെട്ടാം വയസില്‍ ഹിമാലയത്തില്‍ പോയ മോദി എണ്‍പതാം വയസില്‍ വീണ്ടും ഹിമാലയത്തിലെത്തുമെന്ന് ഞാന്‍ ഉറപ്പ് തരുന്നു- അദ്ദേഹം പറഞ്ഞു. 

സന്യാസിയെ പോലെ അദ്ദേഹം ജീവിക്കുമെന്നും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഈ മാറ്റം സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

പ്രധാനമന്ത്രി മോദിയെ ദൈവമായി കണ്ടു ആരാധിക്കുന്നതിനെ കുറിച്ചുള്ള അവതാരകന്‍റെ ചോദ്യത്തിന് മറുപടിയായാണ് മർച്ചന്‍റ് ഇക്കാര്യം പറഞ്ഞത്.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജീവചരിത്രം എഴുതിയ വ്യക്തി കൂടിയാണ് മിൻ‌ഹാസ് മർച്ചന്‍റ്.

Trending News