)
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു. എക്സിൽ പങ്കുവച്ച കുറിപ്പിലാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്നത്. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി കഠിനാധ്വാനം ചെയ്യാമെന്ന് അദ്ദേഹം കുറിപ്പിൽ പറഞ്ഞു. വികസിത ഭാരതം കെട്ടിപ്പടുക്കാമെന്നും പ്രധാനമന്ത്രി കുറിച്ചു.
Wishing everyone a very happy Independence Day. May this day inspire us to keep working even harder to realise the dreams of our freedom fighters and build a Viksit Bharat. Jai Hind!
— Narendra Modi (@narendramodi) August 15, 2025
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്ഘട്ടിൽ എത്തി. ചെങ്കോട്ടയിൽ എത്തി ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും. 79-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ നിറവിലാണ് രാജ്യം. ഈ സ്വാതന്ത്ര്യദിനം ഓപ്പറേഷൻ സിന്ദൂറിന്റെ വിജയമായി കൂടി ആഘോഷിക്കാനാണ് കേന്ദ്ര സർക്കാർ ആഹ്വാനം ചെയ്തിരിക്കുന്നത്.
സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി രാജ്യതലസ്ഥാനത്ത് വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ചെങ്കോട്ടയെ അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ച് വൻ സുരക്ഷയും നിരീക്ഷണവുമാണ് പ്രദേശത്ത് ഏർപ്പെടുത്തിയിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.