മുത്തലാഖ്​ വിഷയത്തെ രാഷ്ട്രീയ വിഷയമാക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

മുത്തലാഖ്​ വിഷയത്തെ രാഷ്ട്രീയ വിഷയമാക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്​ത്രീകൾക്ക്​ തുല്യ അവകാശം നൽകാൻ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബന്ദേൽക്കണ്ടിൽ നടന്ന രാഷ്​​ട്രീയ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Last Updated : Oct 24, 2016, 06:26 PM IST
മുത്തലാഖ്​ വിഷയത്തെ രാഷ്ട്രീയ വിഷയമാക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ലഖ്​നൊ: മുത്തലാഖ്​ വിഷയത്തെ രാഷ്ട്രീയ വിഷയമാക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്​ത്രീകൾക്ക്​ തുല്യ അവകാശം നൽകാൻ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബന്ദേൽക്കണ്ടിൽ നടന്ന രാഷ്​​ട്രീയ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുത്തലാഖിന്‍റെ പേരില്‍ മുസ്ലീം സ്ത്രീകളുടെ അവകാശം നിഷേധിക്കുകയാണ് ചെയ്യുന്നത്.  പരിഷ്‌കാരങ്ങള്‍ വേണമെന്ന് ആഗ്രഹിക്കുന്നവരും അത് എതിര്‍ക്കുന്നവരും തമ്മിലാണ് സംവാദം നടക്കേണ്ടത്. ഭരണഘടനയ്ക്ക് കീഴില്‍ മുസ്ലീം സ്ത്രീകള്‍ക്ക് നീതി നടപ്പാക്കി നല്‍കേണ്ടത് സര്‍ക്കാരിന്‍റെയും രാജ്യത്തെ ജനങ്ങളുടെയും കടമയാണെന്നും മോദി പറഞ്ഞു.

വോട്ടുകള്‍ നേടിയെടുക്കാന്‍ വേണ്ടി ചില രാഷ്​ട്രീയ പാർട്ടികൾ മുത്തലാഖ്​ വിഷയത്തെ രാഷ്​ട്രീയവൽക്കരിക്കുകയാണ്​. സ്ത്രീകളുടെ അവകാശങ്ങളെ ഹിന്ദു-മുസ്ലീം വിഷയമാക്കി മാറ്റരുതെന്നാണ് ടെലിവിഷന്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരോട് തനിക്ക് പറയാനുള്ളത്. വനിതകളുടെ അവകാശപ്രശ്‌നം ഒരു വികസന പ്രശ്‌നം തന്നെയാണ്.

സമാജ് വാദി പാര്‍ട്ടിയ്ക്കും, ബഹുജന്‍ സമാജ് പാര്‍ട്ടിയെയും രൂക്ഷമായി വിമര്‍ശിക്കാനും മോദി തന്‍റെ പ്രസംഗം ഉപയോഗിച്ചു. . എസ്പിയും ബിഎസ്പിയും ഉത്തര്‍പ്രദേശിനെ കൊള്ളയടിക്കുകയാണ്. ഭരണം കിട്ടുമ്പോള്‍ ഇരുകൂട്ടരും സംസ്ഥാന ഖജനാവില്‍ കൈയിട്ടുവാരുകയല്ലാതെ വികസനത്തിനായി അതു പ്രയോജനപ്പെടുത്തുന്നില്ല.എന്നാല്‍ ബിജെപിയുടെ ലക്ഷ്യം ഉത്തര്‍പ്രദേശിന്‍റെ വളര്‍ച്ചമാത്രമാണെന്നും മോദി വ്യക്തമാക്കി. 

അടുത്ത തെരഞ്ഞെടുപ്പിലെ ഫലമെന്തെന്ന് ഇപ്പോള്‍ത്തന്നെ വ്യക്തമാണ്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്ത് ആവര്‍ത്തിക്കും. അന്ന് ജനങ്ങള്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം നല്‍കിയിരുന്നുവെന്നും മോദി ചൂണ്ടിക്കാട്ടി. സ്വര്‍ണം വിളയുന്ന നാടാണ് ബുണ്ടേല്‍ഖണ്ഡെന്നും മോദി പറഞ്ഞു. എന്നാല്‍ ഇവിടുത്തെ ജനങ്ങള്‍ക്ക് വെള്ളം പോലും കിട്ടുന്നില്ലെന്നും ഇന്നും അവര്‍ അനീതി നേരിടുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Trending News