PM Narendra Modi at Vantara: 'വൻതാര'യിൽ പ്രധാനമന്ത്രി; സിംഹകുട്ടിയെ പാലൂട്ടി, വന്യമൃ​ഗങ്ങളുമായി അടുത്തി ഇടപഴകുന്നതിന്റെ ദൃശ്യങ്ങളും വൈറൽ

ആശുപത്രിയിലെ എംആർഐ, സിടി സ്കാനുകൾ, ഐസിയു, വൈൽഡ് ലൈഫ് അനസ്തേഷ്യ, കാർഡിയോളജി, നെഫ്രോളജി, എൻഡോസ്കോപ്പി, ദന്തചികിത്സ, ഇന്റേണൽ മെഡിസിൻ തുടങ്ങിയവ അദ്ദേഹം സന്ദർശിച്ചു.

Written by - Zee Malayalam News Desk | Last Updated : Mar 4, 2025, 05:54 PM IST
  • വന്യമൃ​ഗങ്ങളുമായി അദ്ദേഹം സമയം ചെലവിടുകയും അവയ്ക്ക് ഭക്ഷണം നൽകുകയും ചെയ്തു.
  • ഏഷ്യാറ്റിക് ലയൺ കബ്സ്, വൈറ്റ് ലയൺ കബ്, ക്ലൗഡഡ് ലെപ്പാർഡ് കബ് തുടങ്ങി വളരെ അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ ഇനങ്ങൾക്കൊപ്പമാണ് നരേന്ദ്രമോദി സമയം ചെലവിട്ടത്.
  • വൈറ്റ് ലയൺ കബ്ബിനാണ് അദ്ദേഹം ഭക്ഷണം നൽകിയത്.
PM Narendra Modi at Vantara: 'വൻതാര'യിൽ പ്രധാനമന്ത്രി; സിംഹകുട്ടിയെ പാലൂട്ടി, വന്യമൃ​ഗങ്ങളുമായി അടുത്തി ഇടപഴകുന്നതിന്റെ ദൃശ്യങ്ങളും വൈറൽ

ഗാന്ധി​ന​ഗർ: ഗുജറാത്തിൽ വൻതാരയുടെ വന്യജീവി റെസ്‌ക്യൂ, പുനരധിവാസ, സംരക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രത്തിലെ വിവിധ സൗകര്യങ്ങളും സജ്ജീകരണങ്ങളും സന്ദർശിച്ച പ്രധാനമന്ത്രി വന്യമൃ​ഗങ്ങളെ തൊടുകയും അവയ്ക്ക് ഭക്ഷണം നൽകുകയും ചെയ്തു. ഇവിടുത്തെ വന്യജീവി ആശുപത്രിയിലെ എംആർഐ, സിടി സ്കാനുകൾ, ഐസിയു, വൈൽഡ് ലൈഫ് അനസ്തേഷ്യ, കാർഡിയോളജി, നെഫ്രോളജി, എൻഡോസ്കോപ്പി, ദന്തചികിത്സ, ഇന്റേണൽ മെഡിസിൻ തുടങ്ങിയ സജ്ജീകരണങ്ങളുള്ള വെറ്ററിനറി സൗകര്യങ്ങളും അദ്ദേഹം സന്ദർശിച്ചു.

Add Zee News as a Preferred Source

ഇവിടുത്തെ വന്യമൃ​ഗങ്ങളുമായി അദ്ദേഹം സമയം ചെലവിടുകയും അവയ്ക്ക് ഭക്ഷണം നൽകുകയും ചെയ്തു. ഏഷ്യാറ്റിക് ലയൺ കബ്സ്, വൈറ്റ് ലയൺ കബ്, ക്ലൗഡഡ് ലെപ്പാർഡ് കബ് തുടങ്ങി വളരെ അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ ഇനങ്ങൾക്കൊപ്പമാണ് നരേന്ദ്രമോദി സമയം ചെലവിട്ടത്. വൈറ്റ് ലയൺ കബ്ബിനാണ് അദ്ദേഹം ഭക്ഷണം നൽകിയത്. ഈ വെള്ള സിംഹക്കുട്ടിയുടെ അമ്മയെ രക്ഷപ്പെടുത്തി പരിചരണത്തിനായി വൻതാരയിലേക്ക് കൊണ്ടുവന്ന ശേഷമായിരുന്നു പ്രസവം. 

 

ഇന്ത്യയിൽ ഒരുകാലത്ത് വളരെ സജീവമായി കണ്ടിരുന്ന കാട്ടുപൂച്ചയാണ് കാരയ്ക്കൽ. എന്നാൽ ഇവയിപ്പോൾ അപൂർവ കാഴ്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. വൻതാര കേന്ദ്രത്തിൽ കാരയ്ക്കലിനായുള്ള ബ്രീഡിങ് പദ്ധതി നടപ്പാക്കുന്നുണ്ട്. എംആർഐ മുറിയിൽ ഒരു ഏഷ്യാറ്റിക് സിംഹത്തിനെ സ്കാൻ ചെയ്യുന്നത് മോദി സന്ദർശിച്ചു. ഓപ്പറേഷൻ തിയേറ്ററിലെത്തിയ പ്രധാനമന്ത്രി കാർ ഇടിച്ചതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായി ഒരു പുള്ളിപ്പുലിയെയും കണ്ടു. 

ഇത് കൂടാതെ ഗോൾഡൻ ടൈഗർ, സ്‌നോ ടൈഗേഴ്‌സ്, മലമ്പാമ്പ് തുടങ്ങി നിരവധി മൃഗങ്ങളെ നരേന്ദ്ര മോദി സന്ദർശിച്ചു. അദികൃതരുമായി അവയുടെ സുഖവിവരങ്ങൾ ചർച്ച ചെയ്യുയും ചെയ്തു. വൻതാരയുടെ ഭാഗമായ ലോകത്തിലെ ഏറ്റവും വലിയ ആന ആശുപത്രി സന്ദർശിച്ച പ്രധാനമന്ത്രി വൻതാരയിലെ ഡോക്ടർമാരുമായും മറ്റ് ജീവനക്കാരുമായും സംവദിക്കുകയും ചെയ്തു. 

2,000-ത്തിലധികം സ്പീഷീസ് ആണ് വൻതാരയിലുള്ളത്. വംശനാശ ഭീഷണി നേരിടുന്നതും, വിവിധ തലങ്ങളിൽ ജീവന് ഭീഷണി നേരിട്ടതുമായ 1.5 ലക്ഷത്തിലധികം ജീവികളാണ് വൻതാരയിലുള്ളത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News