close

News WrapGet Handpicked Stories from our editors directly to your mailbox

കേദാര്‍നാഥില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദര്‍ശനം നടത്തി

പ്രളയത്തിൽ തകർന്ന ഈ മേഖലയിലെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ പ്രധാനമന്ത്രി വിലയിരുത്തി.  

Updated: May 18, 2019, 11:53 AM IST
കേദാര്‍നാഥില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദര്‍ശനം നടത്തി

കേദാര്‍നാഥ്: പുണ്യ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേദാര്‍നാഥിൽ എത്തി. കേദാര്‍നാഥിലെ വിവിധ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം പ്രധാനമന്ത്രി നാളെ ബദരീനാഥിലേക്ക് പോകും.

പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രചാരണവും പൂർത്തിയായ വേളയിലാണ് അദ്ദേഹത്തിന്‍റെ ദർശനം. പ്രളയത്തിൽ തകർന്ന ഈ മേഖലയിലെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ പ്രധാനമന്ത്രി വിലയിരുത്തി.

 

 

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് മോദി കേദാര്‍നാഥിൽ എത്തുന്നത്. കനത്ത മഞ്ഞു വീഴ്ചയുള്ളതിനാൽ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്‌പിജി സംഘം നേരത്തെ തന്നെ കേദാർനാഥിലെത്തി സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയിരുന്നു. 

രാവിലെ ഒൻപതരയോടെ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ കേദാർനാഥിൽ പറന്നിറങ്ങി. തുടർന്ന് ക്ഷേത്ര ദർശനം നടത്തിയ നരേന്ദ്രമോദി പൂജാ കർമ്മങ്ങളിലും പങ്കെടുത്തു.  ഊഷ്മളമായ സ്വീകരണമാണ് നരേന്ദ്രമോദിക്ക് കേദാർനാഥിൽ ലഭിച്ചത്. 

 

 

നാളെ ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട തിരഞ്ഞെടുപ്പ് നടക്കുമ്പോൾ മോദി ബദരീനാഥ് ക്ഷേത്രത്തിലും ദർശനം നടത്തുന്നുണ്ട്. ആദ്യം കേദാര്‍നാഥിൽ മാത്രം സന്ദര്‍ശിക്കാനാണ് പ്രധാനമന്ത്രി പദ്ധതിയിട്ടതെങ്കിലും പിന്നീട് ബദരിനാഥ്‌ സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയായിരുന്നു.