'നന്ദി മമ്മൂക്കാ'; പിന്തുണയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

ഇന്നലെയാണ് ഐക്യദീപം തെളിയിക്കലിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള വീഡിയോ മമ്മൂട്ടി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.   

Updated: Apr 5, 2020, 05:30 PM IST
'നന്ദി മമ്മൂക്കാ'; പിന്തുണയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി:  പ്രധാനമന്ത്രിയുടെ ഐക്യദീപം തെളിയിക്കലിന് പിന്തുണ അറിയിച്ച മമ്മൂട്ടിയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. 

COVID-19 നെതിരായ പോരാട്ടത്തിൽ നമ്മുടെ രാജ്യത്തിന് വേണ്ടത് നിങ്ങളുടേതുപോലുള്ള ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടിയുള്ള ഹൃദയംഗമമായ ആഹ്വാനമാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. 

ഇന്നലെയാണ് ഐക്യദീപം തെളിയിക്കലിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള വീഡിയോ മമ്മൂട്ടി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. 

ദീപം തെളിയിക്കലിന് എല്ലാ പിന്തുണയും ആശംസകളും അര്‍പ്പിച്ച മമ്മൂട്ടി എല്ലാവരോടും പരിപാടിയില്‍ പങ്കാളികളാകണമെന്ന് തന്റെ  ഫെയ്സ്ബുക്കിലൂടെ അഭ്യർത്ഥിച്ചിരുന്നു. 

Also read: കൊറോണ വൈറസ്‌;ദീപം തെളിക്കലിനെ പിന്തുണച്ച് മമ്മൂട്ടി;പ്രധാനമന്ത്രി നിലപാട് തിരുത്തണമെന്ന് തോമസ്‌ ഐസക്‌!