close

News WrapGet Handpicked Stories from our editors directly to your mailbox

തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ഇന്ന് തമിഴ്നാട്ടില്‍

മധുര, തേനി, ദിണ്ടിഗുള്‍, വിരുദു നഗര്‍ എന്നിവിടങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ മോദി സംസാരിക്കും.    

Updated: Apr 13, 2019, 09:23 AM IST
തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ഇന്ന് തമിഴ്നാട്ടില്‍

ചെന്നൈ: എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടില്‍ എത്തും.  മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം. ഉള്‍പ്പെടെയുള്ള അണ്ണാഡിഎംകെ നേതാക്കളും പ്രചാരണ യോഗത്തില്‍ പങ്കെടുക്കും.  

മധുര, തേനി, ദിണ്ടിഗുള്‍, വിരുദു നഗര്‍ എന്നിവിടങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ മോദി സംസാരിക്കും.  കഴിഞ്ഞ രണ്ടു മാസത്തിനിടെ ആറാമത്തെ തവണയാണ് പ്രധാനമന്ത്രി തമിഴ്നാട് സന്ദര്‍ശിക്കുന്നത്. ഇന്നലെ കേരളത്തില്‍ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രിയാണ്‌ മധുരയിലെത്തിയത്.

ശബരിമലയും ആചാരനുഷ്ഠാന സംരക്ഷണവും തന്നെയാണ് പ്രധാന തിരഞ്ഞെടുപ്പ് അജണ്ടയെന്ന് ഇന്നലെ നരേന്ദ്രമോദി പങ്കെടുത്ത റാലിയില്‍ കോഴിക്കോട് പറഞ്ഞിരുന്നു. കേരളത്തിലെ ആചാരനുഷ്ഠാനങ്ങള്‍ സുപ്രീംകോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.