നരേന്ദ്രമോദിയുടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ഏപ്രില്‍ 26ന്

രണ്ടാമൂഴത്തിനൊരുങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രില്‍ 26ന് വാരണാസിയില്‍ നിന്നും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.

Updated: Apr 12, 2019, 04:37 PM IST
നരേന്ദ്രമോദിയുടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ഏപ്രില്‍ 26ന്

വാരണാസി: രണ്ടാമൂഴത്തിനൊരുങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രില്‍ 26ന് വാരണാസിയില്‍ നിന്നും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി ഏപ്രില്‍ 25ന് മെഗാ റാലിയും ബിജെപി സംഘടിപ്പിക്കുന്നുണ്ട്. മെയ് 19നാണ് വാരണാസിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ, നിതിന്‍ ഗഡ്കരി, രാജ്‌നാഥ് സിംഗ് എന്നിവര്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംബന്ധിക്കും. വിവിധ സംസ്ഥാനങ്ങളിലെ ബിജെപിയുടം തെരഞ്ഞെടുപ്പ് റാലികളിലും പ്രചാരണത്തിലും സജീവ പ്രവര്‍ത്തനമാണ് പ്രധാനമന്ത്രി കാഴ്ച വയ്ക്കുന്നത്.

2014ലെ തിരഞ്ഞെടുപ്പിന് ശേഷം നരേന്ദ്രമോദി വാരണാസിയെ ദത്തെടുക്കുകയും, ഒപ്പം ഗംഗയുടെ പുത്രനാണ് താനെന്ന വാഗ്ദാനവും മോദി മണ്ഡലത്തിന് നല്‍കിയിരിയ്ക്കുകയാണ്‌.  

2014ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള്‍ ആയിരുന്നു മോദിയുടെ മുഖ്യ എതിരാളി. കഴിഞ്ഞ തവണ വാരണാസി കൂടാതെ വഡോദരയിലും പ്രധാനമന്ത്രി മത്സരിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഒരു മണ്ഡലത്തില്‍ മാത്രമേ പ്രധാനമന്ത്രി മത്സരിക്കുന്നുള്ളൂ.