കോറോണ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും

ജൂണ്‍ 16,17 തീയതികളില്‍ ചര്‍ച്ച നടത്താനാണ് തീരുമാനം.  ചർച്ചയിൽ lock down സംബന്ധിച്ചുളള കാര്യങ്ങളും ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്. 

Last Updated : Jun 13, 2020, 12:51 AM IST
കോറോണ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും

ന്യുഡൽഹി: കോറോണ വൈറസ് രാജ്യത്ത് താണ്ഡവം ആടുന്ന ഈ സാഹചര്യത്തിൽ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുമായി വീണ്ടും ചർച്ച നടത്തും.   ജൂണ്‍ 16,17 തീയതികളില്‍ ചര്‍ച്ച നടത്താനാണ് തീരുമാനം.  

Also read: ഡൽഹി കേരള ഹൗസിലെ ജീവനക്കാരന് കോറോണ...!

ചർച്ചയിൽ lock down സംബന്ധിച്ചുളള കാര്യങ്ങളും ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്.   കേരളം ഉള്‍പ്പെടെ 21 സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്കാണ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവസരം. ഇവരുമായി ജൂൺ 16 ന് ചർച്ച നടത്തും.  അവശേഷിക്കുന്ന സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാരുമായി 17 ന് ചർച്ച നടത്തും. 

Also read: ഒഡീഷ പിടിക്കാൻ ബിജെപി; ധർമ്മേന്ദ്ര പ്രധാൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകും? 

രാജ്യത്ത് lock down പ്രഖ്യാപിച്ചതിന് ശേഷം ഇത് ആറാം തവണയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നത്.  വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്തുന്നത്.  മെയ് 11 നാണ് അവസാനമായി പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തിയത് .  കോറോണ ബാധിതരുടെ പട്ടികയിൽ ഇപ്പോൾ നാലാം സ്ഥാനത്താണ് ഇന്ത്യ. 

രോഗബാധിതരുടെ എണ്ണം മൂന്നുലക്ഷം കടന്നു.  അതിനിടയിൽ ഇന്ന് രാജ്യത്ത് പതിനായിരത്തിലധികം  പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആദ്യമായാണ് ഒരു ദിവസം ഇത്രയധികം ആളുകള്‍ക്ക് രോഗം ബാധിക്കുന്നത്. മാത്രമല്ല 8498 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

Trending News