)
ന്യൂഡൽഹി: കലാപം നടന്നതിന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിൽ സന്ദർശനം നടത്തുന്നു. ഇന്നത്തെ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മിസോറാമിൽ നിന്ന് ഹെലികോപ്ടർ മാർഗം മോദി ചുരാചന്ദ്പൂരിൽ എത്തുമെന്നാണ് വിവരം. ഉച്ചയ്ക്ക് 12 മണിക്കാണ് ചുരാചന്ദ്പ്പൂരിൽ പരിപാടി നടക്കുക. ഏഴായിരം കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് രണ്ടരയോടെ ഇംഫാലിൽ എത്തുന്ന മോദി ഇവിടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കും. മണിപ്പൂരിന്റെ വികസനമാണ് ലക്ഷ്യമെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.
അതേസമയം പ്രധാനമന്ത്രിയുടെ സന്ദർശനത്തിനെതിരെ തീവ്രസംഘടനകൾ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനിടെ കഴിഞ്ഞ ദിവസം ചുരാചന്ദ്പൂരിൽസംഘർഷമുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങളുടെ ഭാഗമായി കെട്ടിയ തോരണം നശിപ്പിക്കാൻ ചിലർ ശ്രമിച്ചതോടെ പൊലീസും അക്രമികളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.
ദേശീയപാത ഉപരോധം നാഗ സംഘടനകൾ പ്രഖ്യാപിച്ചിരുന്നുവെങ്കിലും താൽക്കാലികമായി പിൻവലിച്ചിരിക്കുകയാണ്. 2023ൽ മണിപ്പൂരില്‍ വംശീയ അക്രമം നടന്നതിനുശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്. അതിനാൽ കനത്ത ജാഗ്രതയിലാണ് മണിപ്പൂർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.