ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'മന് കി ബാത്ത്' എന്ന പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയുടെ സമയത്തില്‍ മാറ്റം.
എല്ലാ മാസത്തിലേയും അവസാന ഞായറാഴ്ച രാവിലെ 11 മണിക്കാണ് 'മന് കി ബാത്ത്' സംപ്രേഷണം ചെയ്തിരുന്നത്. ശ്രോതാക്കള്‍ ആകാംഷയോടെ കാത്തിരുന്ന ഈ വര്‍ഷത്തെ ആദ്യ 'മന് കി ബാത്ത്' പരിപാടി കേള്‍ക്കാന്‍ വൈകുന്നേരം വരെ കാത്തിരിക്കണം. കാരണം, ഈ മാസത്തെ അവസാന ഞായര്‍ ജനുവരി 26, റിപ്പബ്ലിക് ദിനമാണ്. രാവിലെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ നടക്കുന്നതിനാല്‍ പ്രധാനമന്ത്രിയുടെ പ്രോഗ്രാം 'മന് കി ബാത്ത്' വൈകിട്ട് 6 മണിക്കാണ് സംപ്രേഷണം ചെയ്യുക.
എല്ലാ മാസത്തിലേയും അവസാന ഞായറാഴ്ച 11 മണിയ്ക്കാണ് 'മന് കി ബാത്ത്' എന്ന പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടി സംപ്രേഷണം ചെയ്യുന്നത്. 2014 ഒക്ടോബര്‍ മുതലാണ് ഈ പരിപാടി ആരംഭിച്ചത്. ആനുകാലിക വിഷയങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രി നടത്തുന്ന ഈ പരിപാടിയ്ക്ക് രാജ്യം ഏറെ താത്പര്യത്തോടെയാണ് കതോര്ക്കുന്നത്.