രാഷ്ട്രപതിയാകണമെന്ന് വിദ്യാര്‍ത്ഥി; രസകരമായ മറുപടിയുമായി മോദി!!

പുഞ്ചിരിയോടെ ഒരു മറുചോദ്യമായിരുന്നു ഇതിന് മറുപടിയായി മോദി നല്‍കിയത്.   

Last Updated : Sep 8, 2019, 05:36 PM IST
രാഷ്ട്രപതിയാകണമെന്ന് വിദ്യാര്‍ത്ഥി; രസകരമായ മറുപടിയുമായി മോദി!!

രാഷ്ട്രപതിയാകാന്‍ എന്ത് ചെയ്യണമെന്ന്‍ ചോദിച്ച വിദ്യാര്‍ത്ഥിയ്ക്ക് മോദി നല്‍കിയ മറുപടി സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 

ചന്ദ്രയാന്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് രസകരമായ ചോദ്യവുമായി മോദിയ്ക്ക് മുന്നിലെത്തിയത്. 

രാഷ്ട്രപതിയാകണമെന്ന തന്‍റെ സ്വപ്നം സാധ്യമാക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ ചോദ്യം. പുഞ്ചിരിയോടെ ഒരു മറുചോദ്യമായിരുന്നു ഇതിന് മറുപടിയായി മോദി നല്‍കിയത്. 

എന്തുക്കൊണ്ടാണ് നിങ്ങള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കാത്തത് എന്നായിരുന്നു മോദിയുടെ ചോദ്യം. പിന്നീട്, കുട്ടി നീട്ടിയ ബുക്കില്‍ ഓട്ടോഗ്രാഫ് നല്‍കിയ ശേഷമാണ് മോദി മടങ്ങിയത്.

Trending News