പ്രധാനമന്ത്രി ഇന്ത്യയിൽ തിരിച്ചെത്തി

ദ്വിരാഷ്ട്ര സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിൽ തിരിച്ചെത്തി. അഞ്ചു ദിവസം നീണ്ടുg നിന്ന ചൈന, മ്യാൻമർ എന്നീ രാജ്യങ്ങളിലെ നയതന്ത്ര കൂടിക്കാഴ്ചകൾക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ മടക്കം. 

Last Updated : Sep 7, 2017, 02:56 PM IST
പ്രധാനമന്ത്രി ഇന്ത്യയിൽ തിരിച്ചെത്തി

ന്യൂഡൽഹി: ദ്വിരാഷ്ട്ര സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിൽ തിരിച്ചെത്തി. അഞ്ചു ദിവസം നീണ്ടുg നിന്ന ചൈന, മ്യാൻമർ എന്നീ രാജ്യങ്ങളിലെ നയതന്ത്ര കൂടിക്കാഴ്ചകൾക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ മടക്കം. 

രാവിലെ യാങ്കൂണിലെ ബഹാദുർ ഷാ സഫറിന്റെ ബലികുടീരവും ആങ് സാൻ മ്യൂസിയവും സന്ദർശിച്ചു. മ്യാൻമർ സന്ദർശന വേളയിൽ 11 വ്യാപാര കരാറുകളിലാണ് പ്രധാനമന്ത്രി ഒപ്പു വച്ചത്. റാഖീൻ മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി സമാധാനം നിലനിറുത്തുന്നതിന് സാധ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. 

ചൈനയിലെ സിയാമെന്നിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷമാണ് പ്രധാനമന്ത്രി മ്യാൻമറിലെത്തിയത്. ചൈനയുടെ എതിർപ്പിനെ മറികടന്ന് ഭീകരവാദത്തിനെതിരെ ബ്രിക്സ് ഉച്ചകോടിയിൽ പ്രമേയം കൊണ്ടുവരുന്നതിനും അത് ഏകകണ്ഠേന പാസാക്കുന്നതിനും ഇന്ത്യയ്ക്ക് സാധിച്ചു. 

More Stories

Trending News