Operation Sindoor: 'ആ ബ്ലാക്ക് മെയിൽ ഇവിടെ ചെലവാകില്ല'; ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ടെന്ന് പ്രധാനമന്ത്രി

Operation Sindoor: ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്

Written by - Zee Malayalam News Desk | Last Updated : May 12, 2025, 09:11 PM IST
  • സേനകൾക്ക് സല്യൂട്ട് പറഞ്ഞ പ്രധാനമന്ത്രി സൈന്യത്തിന്റെ അസാമാന്യ ധീരതയെ പ്രശംസിച്ചു
  • പാക് ഭീകരവാദത്തെ ഓർമ്മിപ്പിച്ച് വെള്ളവും, രക്തവും ഒന്നിച്ചൊഴുകില്ലെന്നുപ്രധാനമന്ത്രി പറഞ്ഞു
  • പാകിസ്ഥാനുമായി ചർച്ച നടന്നാൽ അത് പാക് അധീന കശ്‌മീരുമായി ബന്ധപ്പെട്ട് മാത്രമായിരിക്കും എന്നും വ്യക്തമാക്കി
Operation Sindoor: 'ആ ബ്ലാക്ക് മെയിൽ ഇവിടെ ചെലവാകില്ല'; ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ടെന്ന് പ്രധാനമന്ത്രി

ഓപ്പറേഷൻ സിന്ദൂറിൽ രാജ്യം നേടിയ ഈ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. സേനകൾക്ക് സല്യൂട്ട് പറഞ്ഞ പ്രധാനമന്ത്രി സൈന്യത്തിന്റെ അസാമാന്യ ധീരതയെ പ്രശംസിച്ചു. പാക് ഭീകരവാദത്തെ ഓർമ്മിപ്പിച്ച് വെള്ളവും, രക്തവും ഒന്നിച്ചൊഴുകില്ലെന്നും പാകിസ്ഥാനുമായി ചർച്ച നടന്നാൽ അത് പാക് അധീന കശ്‌മീരുമായി ബന്ധപ്പെട്ട് മാത്രമായിരിക്കും എന്നും വ്യക്തമാക്കി.

Add Zee News as a Preferred Source

പഹൽഗാമിലേത് സമാനതകളില്ലാത്ത ക്രൂരതയാണെന്ന് പറഞ്ഞ മോദി സിന്ദൂർ വെറും പേരല്ല. ഇതിൽ രാജ്യത്തിന്റെ വികാരമുണ്ടെന്ന് വ്യക്തമാക്കി. ഭീകരരുടെ പരിശീലന കേന്ദ്രത്തിൽ കയറി ഇന്ത്യ മറുപടി നൽകി. ഭീകരതയ്ക്ക് അർഹിച്ച മറുപടിയാണ് നൽകിയത് ഓപ്പറേഷൻ സിന്ദൂറിലൂടെ നീതി നടപ്പായെന്നും അദേഹം പറഞ്ഞു. 

നമ്മുടെ പെൺകുട്ടികളുടെ സിന്ദൂരം ഭീകരർ മായ്ച്ചു. നമ്മൾ അവരെ ഭൂമുഖത്ത് നിന്ന് മായ്ച്ച് കളഞ്ഞു. പാകിസ്ഥാൻ്റെ ഡ്രോണുകളും മിസൈലുകളും ഇന്ത്യ തകർത്തിട്ടു. വായുസേന പാകിസ്ഥാൻ്റെ എയർ ബേസുകൾ തകർത്തു. ഒടുവിൽ നിവൃത്തിയില്ലാതെ പാകിസ്ഥാൻ വെടിനിർത്തലിന് ഇങ്ങോട്ടുവിളിച്ചുവെന്നും മോദി പറ‍ഞ്ഞു. ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ട. ബ്ലാക് മെയ്‌ലിങ് ഇന്ത്യയിൽ ചെലവാകില്ല. ആധുനിക യുദ്ധ ശേഖരം ഇന്ത്യയുടെ ശക്തിയാണ്. ഇന്ത്യക്ക് ഭീകരവാദത്തോടും യുദ്ധത്തോടും താത്പര്യമില്ല. ഭീകരവാദം പാകിസ്ഥാനെ തകർക്കുമെന്നും മോദി പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News