ദളിതരെ ഉന്നം വയ്ക്കുന്നതിനെതിരെ പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് ജിഗ്നേഷ് മേവാനി

ദളിതരെ ഉന്നം വച്ചുള്ള ആക്രമണങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി വാ തുറന്നു പ്രതികരിക്കണമെന്ന് ദളിത്‌ നേതാവ് ജിഗ്നേഷ് മേവാനി. 

Last Updated : Jan 5, 2018, 04:32 PM IST
ദളിതരെ ഉന്നം വയ്ക്കുന്നതിനെതിരെ പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് ജിഗ്നേഷ് മേവാനി

ന്യൂഡല്‍ഹി: ദളിതരെ ഉന്നം വച്ചുള്ള ആക്രമണങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി വാ തുറന്നു പ്രതികരിക്കണമെന്ന് ദളിത്‌ നേതാവ് ജിഗ്നേഷ് മേവാനി. 

ഉനയിലും സഹാരന്‍പൂരിലും ഉണ്ടായ അക്രമസംഭവങ്ങളും രോഹിത് വെമുലയുടെ മരണവും ഭീമ-കോറിഗാവ് അക്രമസംഭവങ്ങളുമെല്ലാം വിരല്‍ ചൂണ്ടുന്നത് പ്രധാനമന്ത്രി ഇക്കാര്യം സംസാരിക്കേണ്ടതിന്‍റെ ആവശ്യകതയിലേയ്ക്കാണ്. രാജ്യത്ത് സാമൂഹിക നീതി ഉറപ്പാക്കണം. മനുസ്മൃതിയുടെ പാതയിലൂടെ സഞ്ചരിക്കുന്നത് പ്രധാനമന്ത്രി നിര്‍ത്തണം.

ജാതിക്കും മതത്തിനുമതീതമായി ഈ രാജ്യത്തെ ഓരോ പൗരന്‍മാരും മനുഷ്യരായി ഉയരേണ്ടതുണ്ട്. ഡല്‍ഹിയില്‍ ജനുവരി ഒന്‍പതിന് നടക്കുന്ന റാലിയില്‍ വച്ച് മനുസ്മൃതി, ഇന്ത്യന്‍ ഭരണഘടന ഇവയില്‍ ഏതെങ്കിലും ഒന്നു തെരഞ്ഞെടുക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും മേവാനി പറഞ്ഞു.

Trending News