വായ്പാ തട്ടിപ്പ്: അന്വേഷണം റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരിലേക്ക്

പഞ്ചാബ് നാഷണല്‍ ബാങ്ക് നല്കിയ ജാമ്യച്ചീട്ട് ഉപയോഗിച്ച് രത്നവ്യാപാരിയായ നീരവ് മോദി 14,000 കോടി വായ്പാതട്ടിപ്പ് നടത്തിയ കേസിലാണ് പുതിയ വഴിത്തിരിവ്

Last Updated : Apr 5, 2018, 05:59 PM IST
വായ്പാ തട്ടിപ്പ്: അന്വേഷണം റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരിലേക്ക്

ന്യൂഡല്‍ഹി: ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ അന്വേഷണം റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരിലേക്കും വ്യാപിപ്പിച്ച് സിബിഐ. റിസര്‍വ് ബാങ്കിലെ നാല് മുതിര്‍ന്ന ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്തു. 

പഞ്ചാബ് നാഷണല്‍ ബാങ്ക് നല്കിയ ജാമ്യച്ചീട്ട് ഉപയോഗിച്ച് രത്നവ്യാപാരിയായ നീരവ് മോദി 14,000 കോടി വായ്പാതട്ടിപ്പ് നടത്തിയ കേസിലാണ് പുതിയ വഴിത്തിരിവ്. നേരത്തെ ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, അലഹാബാദ് ബാങ്ക് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരെയും സിബിഐ ചോദ്യം ചെയ്തിരുന്നു. 

നീരവ് മോദിയും ഇദ്ദേഹത്തിന്‍റെ പങ്കാളിയും അമ്മാവനുമായ മെഹുല്‍ ചോക്സിക്കും എതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വേ,ണം നടത്തുന്നുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്കിലെ ഉദ്യോഗസ്ഥരായ ഗോകുല്‍നാഥ് ഷെട്ടിയും മനോജ് ഖരത്തിന്‍റെയും ഒത്താശയോടെ 293 ജാമ്യച്ചീട്ടുകളും 226 വിദേശ വായ്പാ പത്രങ്ങളുമാണ് നീരവ് മോദിയും മെഹുല്‍ ചോക്സിയും നേടിയെടുത്തത്. 

Trending News