പിഎന്‍ബി തട്ടിപ്പ്: പ്രത്യേക സംഘത്തിന്‍റെ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രിം കോടതി

nനീരവ് മോദി മുഖ്യപ്രതിയായ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ് പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രിം കോടതി തള്ളി. 

Last Updated : Jul 3, 2018, 05:32 PM IST
പിഎന്‍ബി തട്ടിപ്പ്: പ്രത്യേക സംഘത്തിന്‍റെ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: nനീരവ് മോദി മുഖ്യപ്രതിയായ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ് പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രിം കോടതി തള്ളി. 

അഭിഭാഷകന്‍ മനോഹര്‍ ലാല്‍ ശര്‍മ്മ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് തള്ളിയത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച സ്ഥിതിയ്ക്ക്, തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും ധനകാര്യമന്ത്രിക്കും എതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കോടതി വ്യക്തമാക്കി. 

അതേസമയം, പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് നീരവ് മോദിക്കെതിരെ ഇന്‍റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരിയ്ക്കുകയാണ്. തട്ടിപ്പ് കേസില്‍ നടക്കുന്ന വലിയ നീക്കമായി ഇതിനെ കരുതാം. കാരണം ഇന്‍റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതുവഴി അംഗരാജ്യങ്ങളില്‍ അഭയം തേടുന്ന കുറ്റവാളികളെ പിടികൂടാന്‍ അതാതു രാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികള്‍ക്ക് സാധിക്കും. പ്രതിയെ സംബന്ധിച്ച വിവരങ്ങളും താമസിക്കുന്ന സ്ഥല വിവരങ്ങളും അതാതു രാജ്യങ്ങളുമായി പങ്കുവെക്കുകയും ചെയ്യും. കുറ്റവാളികളെ പിടികൂടാന്‍ ഇത് കൂടുതല്‍ എളുപ്പമാക്കും.

ഇന്ത്യയില്‍ കേസന്വേഷണം നടത്തുന്ന സിബിഐയുടെയും കേന്ദ്ര സര്‍ക്കാരിന്‍റെയും ആവശ്യം അംഗീകരിച്ചാണ് ഇന്‍റര്‍പോളിന്‍റെ ഈ നീക്കം. 

13,578 കോടിയുടെ തട്ടിപ്പ്​ നടത്തി വിദേശത്തേക്ക്​ കടന്ന നീരവ്​ മോദിക്കെതിരെ റെഡ്​ കോര്‍ണര്‍ നോട്ടീസ്​ പുറപ്പെടുവിക്കണമെന്ന്​ സി.ബി.ഐ മുന്‍പേ തന്നെ ഇന്‍റര്‍പോളിനോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ തട്ടിപ്പ്​ കേസില്‍ മോദിയുടെ അമ്മാവന്‍ മെഹുല്‍ ചോസ്കിക്കെതിരെയും നോട്ടീസ് പുറപ്പെടുവിക്കാന്‍ സി.ബി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്.

വന്‍ ബാങ്ക് തട്ടിപ്പ് നടത്തിയ ശേഷം കഴിഞ്ഞ ജനുവരിയിലാണ് നീരവ് മോദിയും ബന്ധുക്കളും ഇന്ത്യയില്‍ നിന്ന് കടന്നത്. 

 

More Stories

Trending News