പി​എ​ന്‍​ബി ത​ട്ടി​പ്പ്: വി​പു​ല്‍ അം​ബാ​നി​ക്ക് ജാ​മ്യം

പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ വി​പു​ല്‍ അം​ബാ​നി​ക്ക് ഉപാധികളോടെ ജാ​മ്യം. 

Last Updated : Aug 4, 2018, 04:30 PM IST
പി​എ​ന്‍​ബി ത​ട്ടി​പ്പ്: വി​പു​ല്‍ അം​ബാ​നി​ക്ക് ജാ​മ്യം

മും​ബൈ: പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ വി​പു​ല്‍ അം​ബാ​നി​ക്ക് ഉപാധികളോടെ ജാ​മ്യം. 

മു​ബൈ​യി​ലെ സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി​യാ​ണ് വി​പു​ലി​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഒ​രു ല​ക്ഷം രൂ​പ​യു​ടെ ബോണ്ടും രാ​ജ്യം വി​ട്ടു​പോ​ക​രു​തെ​ന്ന നിബന്ധനയിലുമാണ് ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​വ​ര്‍​ഷം ഫെ​ബ്രു​വ​രി​യി​ലാ​ണ് സി​ബി​ഐ വി​പു​ലി​നെ അ​റ​സ്റ്റു ചെ​യ്ത​ത്. പി​എ​ന്‍​ബി ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ നീ​ര​വ് മോ​ദി​യു​ടെ കമ്പനിയിലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു വി​പു​ല്‍ അം​ബാ​നി. 

വ്യാ​ജ​രേ​ഖ ച​മ​ച്ച്‌ 13,000 കോ​ടി രൂ​പ​യാ​ണ് വ​ജ്ര​വ്യാ​പാ​രി​യാ​യ നീ​ര​വ് മോ​ദിയും അമ്മാവനായ മെഹുല്‍ ചോക്സിയും ചേര്‍ന്ന് പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്കി​ല്‍​നി​ന്ന് ത​ട്ടി​യെ​ടു​ത്ത​ത്. തട്ടിപ്പിന് ശേഷം രാജ്യം വിട്ട ഇവര്‍ വിവിധ രാജ്യങ്ങള്‍ തങ്ങളുടെ ഒളി സാങ്കേതമാക്കിയിരുന്നു. 

നീരവ് മോദി ഏതു രാജ്യത്താണ് എന്നതിനെപ്പറ്റി വ്യക്തമായ വിവരം പുറത്തു വരുന്നില്ല എങ്കിലും അമ്മാവനായ മേഹുല്‍ ചോക്സി ആന്‍റിഗ്വ പൗരത്വം നേടിയെന്നാണ് റിപ്പോര്‍ട്ട്. 

 

 

Trending News