ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ മാര്‍ച്ചില്‍ സംഘര്‍ഷം

ഫീസ് വര്‍ധനക്കെതിരെ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

Sheeba George | Updated: Dec 9, 2019, 06:55 PM IST
ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ മാര്‍ച്ചില്‍ സംഘര്‍ഷം

ന്യൂഡല്‍ഹി: ഫീസ് വര്‍ധനക്കെതിരെ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

ഹോസ്റ്റല്‍ ഫീസ് വര്‍ധനയ്ക്കെതിരെയാണ് വിദ്യാര്‍ഥികള്‍ മാര്‍ച്ച്‌ നടത്തിയത്.

സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

രണ്ട് തവണ ഫീസില്‍ ഇളവ് വരുത്തി വരുത്തിയിട്ടുണ്ട്. എന്നാല്‍, ഹോസ്റ്റല്‍ ഫീസ് വര്‍ധന പൂര്‍ണമായും പിന്‍വലിക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം സര്‍ക്കാര്‍ നിരസിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച്‌ പ്രഖ്യാപിച്ചത്. 

ഹോസ്റ്റല്‍ ഫീസ് വര്‍ധന പിന്‍വലിക്കുക, വൈസ് ചാന്‍സിലറെ പുറത്താക്കുക, പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരായ എല്ലാ പോലീസ് കേസുകളും പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വിദ്യാര്‍ത്ഥികള്‍ ലോ൦ഗ് മാര്‍ച്ച്‌ നടത്തിയത്.