)
ഹരിയാന: ഫരീദാബാദിൽ നടന്ന പ്രധാന സുരക്ഷാ ഓപ്പറേഷനിൽ സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തു. അമോണിയം നൈട്രേറ്റ് എന്ന് സംശയിക്കുന്ന 350 കിലോഗ്രാം സ്ഫോടകവസ്തുക്കൾ, ഒരു എകെ-47 റൈഫിൾ, ഒരു പിസ്റ്റൾ, മൂന്ന് മാഗസിനുകൾ, 20 ടൈമറുകൾ, ഒരു വാക്കി-ടോക്കി സെറ്റ്, വെടിമരുന്ന് എന്നിവയാണ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ നിന്നും ഒരു ഡോക്ടറെ കൂടി അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ജമ്മൂ കശ്മീരിലെ പൊലീസ് സംഘമാണ് ധൗജിലെ ഒരു വാടക വീട്ടിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത്. ഓപ്പറേഷൻ സമയത്ത് സിറ്റി പോലീസ് അംഗങ്ങളും ഉണ്ടായിരുന്നുവെന്ന് ഫരീദാബാദ് പൊലീസ് വക്താവ് അറിയിച്ചു.
നിരോധിത ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകൾ ശ്രീനഗറിൽ ഒട്ടിച്ചതിന് ഉത്തർപ്രദേശിലെ സഹാറൻപൂരിൽ നിന്നും, കശ്മീരി ഡോക്ടർ ആദിൽ അഹമ്മദ് റാത്തറിനെ ഒക്ടോബർ 27 ന് അറസ്റ്റ് ചെയ്തിരുന്നു. ഇതെ തുടർന്നുണ്ടായ ചോദ്യം ചെയ്യലിൽ ആദിൽ അഹമ്മദ് തൻ്റെ പങ്കാളിയായ ഫരീദാബാദിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന മറ്റൊരു ഡോക്ടറായ മുജമ്മിൽ ഷക്കീലിനെ കുറിച്ചുള്ള വിവരങ്ങൾ നൽകി. അയാളെ കുറിച്ച് അന്വേഷിച്ചപ്പോൾ ധൗജിൽ ഒരു വാടക വീട്ടിൽ ആണ് താമസമെന്ന് മനസിലാക്കി. തുടർന്ന് പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു. ഡൽഹിക്ക് സമീപം സൂക്ഷിച്ചിരിക്കുന്ന സ്ഫോടകവസ്തുക്കളുടെ ഉദ്ദേശ്യം എന്താണെന്നോ , ഇത്രയും വലിയ സംഖ്യ എങ്ങനെയാണ് കണ്ടെത്താതെ കടത്തിയതെന്നോ പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് നിലവിൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.