)
ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് നിറയെ സ്ത്രീകളുടെ ചിത്രങ്ങൾ അതും മെട്രോയിൽ യാത്ര ചെയ്യുന്നവരുടെ ചിത്രങ്ങൾ. പരാതികൾ ഉയര്‍ന്നതോടെ അജ്ഞാത സംഘത്തിനെതിരെ കേസെടുത്ത് ബംഗളൂരു പൊലീസ്. ബംഗളൂരു മെട്രോയിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ അനുവാദമില്ലാതെ എടുത്ത് ചിത്രങ്ങളാണ് ഈ അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്നതെല്ലാം. 'ബാംഗ്ലൂർ മെട്രോ ചിക്സ്' എന്ന പേരിലുള്ള അക്കൗണ്ടിലൂടെയായിരുന്നു സ്ത്രീകളുടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്. ഈ അക്കൗണ്ടിന് മുമ്പ് അയ്യായിരത്തിലധികം ഫോളോവേഴ്സും ഉണ്ടായിരുന്നു. ചിത്രങ്ങൾ മെട്രോ കോച്ചുകൾക്കുള്ളിലും പ്ലാറ്റ്ഫോമുകളിലുമായി എടുത്തവയാണ്.
Hello @BlrCityPolice @CPBlr ,
— That Nair Guy (@surajv369) May 20, 2025
There is a pervert travelling in @OfficialBMRCL bengaluru metro trains and capturing videos of women secretly and sharing on instagram. Please find him and punish him !! Here is the link for that instagram page. https://t.co/vhuglcWR1A
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ഒരാൾ ഈ അക്കൗണ്ട് മെൻഷൻ ചെയ്ത് ബെംഗളൂരു സിറ്റി പൊലീസിനെ ടാഗ് ചെയ്ത പോസ്റ്റിടുകയായിരുന്നു. പോസ്റ്റിൽ അടിയന്തിര നടപടി വേണമെന്നും യുവാവ് ആവശ്യപ്പെട്ടു. ഇതോടെയാണ് ഈ വിഷയം ശ്രദ്ധയിൽപ്പെട്ടത്. തുടര്‍ന്ന് പൊലീസ് സ്വയമേവ കേസെടുക്കുകയായിരുന്നു. പിന്നാലെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ നിന്ന് എല്ലാ ചിത്രങ്ങളും നീക്കം ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.