കോടികളുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ നടിമാരായ തമന്ന ഭാട്ടിയ, കാജൽ അഗർവാൾ എന്നിവരെ ചോദ്യം ചെയ്യാൻ പുതുച്ചേരി പൊലീസ്. 60 കോടിയുടെ തട്ടിപ്പ് കേസിലാണ് പൊലീസിന്റെ നീക്കം.
ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന വിരമിച്ച സൈനിക ഉദ്യോഗസ്ഥൻ അശോകന്റെ പരാതിയിലാണ് പൊലീസ് നടപടി. തന്റെയടക്കം 10 പേരിൽ നിന്ന് 2.40 കോടി തട്ടിയെടുത്തെന്നാണ് പരാതി.
Read Also: വിദ്വേഷ പരാമർശക്കേസ്; പി സി ജോർജിന് ജാമ്യം
2022ൽ കോയമ്പത്തൂർ ആസ്ഥാനമായി ആരംഭിച്ച കമ്പനിക്ക് എതിരെയാണ് പരാതി. കമ്പനിയുടെ ഉദ്ഘാടനത്തിൽ നടി തമന്ന അതിഥി ആയിരുന്നു. 3 മാസത്തിന് ശേഷം നടി കാജൽ അഗർവാൾ ചെന്നൈയിലെ മഹാബലിപുരത്തെ നക്ഷത്ര ഹോട്ടലിൽ വെച്ച് നടന്ന കമ്പനിയുടെ പരിപാടിയിൽ പങ്കെടുത്ത് 100 പേർക്ക് കാറുകൾ സമ്മാനമായി നൽകിയിരുന്നു. മുംബൈയിൽ നടന്ന പരിപാടിയിൽ ആയിരക്കണക്കിന് നിക്ഷേപകരില്‍ നിന്ന് കമ്പനി പണം സ്വരൂപിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഉദ്ഘാടനത്തിൽ പങ്കെടുത്തതിന് പുറമെ കമ്പനിയുമായി നടിമാർക്ക് ബന്ധം ഉണ്ടോയെന്നാണ് അന്വേഷിക്കുന്നത്. കേസിൽ നേരത്തെ രണ്ട് പേർ അറസ്റ്റിലായിരുന്നു. പ്രതികൾ കേരളത്തിൽ അടക്കം തട്ടിപ്പ് നടത്തിയെന്നാണ് നിഗമനം.
Read Also: ഏഴ് വർഷത്തിന് ശേഷം നാട്ടിൽ, സ്വീകരിക്കാൻ ഉറ്റവരില്ല, നെഞ്ചുലഞ്ഞ് റഹീം, മൊഴി നിർണായകം
ഓൺലൈൻ പരസ്യം കണ്ടാണ് താൻ കമ്പനിയിൽ പണം നിക്ഷേപിച്ചതെന്ന് അശോകൻ പറയുന്നു. കമ്പനിയുമായി ബന്ധപ്പെട്ട ഒരാളുമായുള്ള ചർച്ചയ്ക്ക് ശേഷം 10 ലക്ഷം രൂപ ആദ്യഘട്ടമായി നിക്ഷേപിച്ചു. കമ്പനിയുടെ ഉദ്ഘാടന പരിപാടിയിലും അശോകന് ക്ഷണം ലഭിച്ചിരുന്നു. സെലിബ്രിറ്റികളുടെ വാക്കുകൾ വിശ്വാസത്തിലെടുത്ത് ഒരു കോടിയായി നിക്ഷേപം വർധിപ്പിച്ചു. കൂടാതെ 10 സുഹൃത്തുക്കളെ കൊണ്ട് 2.4 കോടി രൂപയും നിക്ഷേപിച്ചതായി പരാതിയിൽ പറയുന്നു.
കാജൽ പങ്കെടുത്ത മഹാബലിപുരത്തെ പരിപാടിയിലും ക്ഷണമുണ്ടായിരുന്നു. ഇവിടെ വച്ച് നൂറോളം നിക്ഷേപകർക്ക് കാറുകൾ സമ്മാനമായി നൽകി. അശോകൻ ആവശ്യപ്പെട്ടത് പ്രകാരം കാറിന് പകരം എട്ട് ലക്ഷം രൂപ പണമായി കമ്പനി നൽകി. എന്നാൽ പിന്നീട് കമ്പനിയുടെ ഭാഗത്ത് നിന്ന് വാഗ്ദാനലംഘനങ്ങളുണ്ടായി. തന്നെയും മറ്റ് നിക്ഷേപകരെയും കബളിപ്പിച്ചതായും അശോകൻ പരാതിയിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









