സ്‌റ്റേഷനുള്ളില്‍ പൊലീസുകാരന്‍ യുവതിയെ പീഡിപ്പിച്ചു

അസമിലെ രാംദിയ പൊലീസ്‌ സ്റ്റേഷനിലാണ് പൊലീസുകാരന്‍ തന്നെ യുവതിയെ പീഡിപ്പിച്ചത്.

Last Updated : May 4, 2018, 04:46 PM IST
സ്‌റ്റേഷനുള്ളില്‍ പൊലീസുകാരന്‍ യുവതിയെ പീഡിപ്പിച്ചു

ദിസ്പുര്‍: യുവതിയെ പൊലീസുകാരന്‍ സ്‌റ്റേഷനുള്ളില്‍ വെച്ച് ബലാല്‍സംഗം ചെയ്തു. അസമിലെ രാംദിയ പൊലീസ്‌ സ്റ്റേഷനിലാണ് പൊലീസുകാരന്‍ തന്നെ യുവതിയെ പീഡിപ്പിച്ചത്.

പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായ ബിനോദ് കുമാറിനെ അറസ്റ്റ് ചെയ്തു.
ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നും, പെണ്‍കുട്ടിയുടെ വൈദ്യപരിശോധന നടത്തേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.

കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് വ്യക്തമാക്കി. പെണ്‍കുട്ടികളെ സംരക്ഷിക്കുക എന്നതാണ് പൊലീസുകാരുടെ ഉത്തരവാദിത്വം. സംഭവം അത്യന്തം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

Trending News