close

News WrapGet Handpicked Stories from our editors directly to your mailbox

സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തെളിവ് ചോദിക്കുന്നവരെ റോക്കറ്റില്‍ കെട്ടി ബാലാക്കോട്ടിലേക്ക് അയക്കണം

ഇത്തവണത്തെ ലോകസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ വാക് പോര് വളരെ ശക്തമായിരുന്നു. കടുത്ത ആരോപണ പ്രത്യാരോപണങ്ങള്‍ എല്ലാ മുഖ്യപാര്‍ട്ടികളുടെ നേതാക്കളുടെയും മുഖമുദ്രയായി മാറിയിരുന്നു. 

Updated: Apr 23, 2019, 04:54 PM IST
സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തെളിവ് ചോദിക്കുന്നവരെ റോക്കറ്റില്‍ കെട്ടി ബാലാക്കോട്ടിലേക്ക് അയക്കണം

മുംബൈ: ഇത്തവണത്തെ ലോകസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ വാക് പോര് വളരെ ശക്തമായിരുന്നു. കടുത്ത ആരോപണ പ്രത്യാരോപണങ്ങള്‍ എല്ലാ മുഖ്യപാര്‍ട്ടികളുടെ നേതാക്കളുടെയും മുഖമുദ്രയായി മാറിയിരുന്നു. 

എന്നാല്‍ ഇപ്പോഴിതാ ഈ ഗ്രൂപ്പില്‍ ഏറ്റവും ഒടുവിലായി എത്തിച്ചേര്‍ന്നിരിക്കുകയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. 

ബാലാകോട്ട് വ്യോമാക്രമണത്തിന് പ്രതിപക്ഷം തെളിവ് ചോദിക്കുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ നേരിട്ട് കാണിച്ച് കൊടുക്കുന്നതിനായി പ്രതിപക്ഷ നേതാക്കളെ റോക്കറ്റില്‍ കെട്ടി പാക്കിസ്ഥാനിലേക്ക് അയക്കുമായിരുന്നുവെന്നാണ് ദേവേന്ദ്ര ഫഡ്‌നാവിസ് പ്രസ്താവിച്ചത്.

അമേരിക്കയുടെയും ഇസ്രയേലിന്‍റെയും പാതയില്‍ ഇന്ത്യ എത്തിയിരിക്കുകയാണ്. മോദിയുടെ നിലപാടും സൈന്യത്തിന്‍റെ ധീരതയും കണ്ടിട്ട് ചൈനയും അമേരിക്കയും അഭിനന്ദന്‍ വര്‍ത്തമാനെ വിട്ടു നല്‍കാന്‍ പാക്കിസ്ഥാനോട് ആവശ്യപ്പെടുകയായിരുന്നുവെന്നും ഫഡ്‌നാവിസ് പറഞ്ഞു.

കഴിഞ്ഞ ദിവസം ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ സാന്നിധ്യത്തില്‍ രാഹുല്‍ ഗാന്ധിയെ ബോംബു വെച്ചു കെട്ടി വേറേതെങ്കിലും രാജ്യത്തേക്കയക്കണമെന്ന് മഹാരാഷ്ട്ര മന്ത്രി പങ്കജ മുണ്ടെ പറഞ്ഞിരുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന് കോണ്‍​ഗ്രസ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിവാദ പരാമര്‍ശവുമായി മന്ത്രി രം​ഗത്തെത്തിയത്.