Video: 'കുറച്ച് രാഷ്ട്രീയം, കൂടുതല്‍ കളി': പാര്‍ലമെന്‍റിന് മുന്നില്‍ പന്ത് തട്ടി എംപി!!

വിവിധ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പ്രസൂണ്‍ ബാനര്‍ജി നയിച്ചിരുന്നു.

Last Updated : Jul 12, 2019, 11:22 AM IST
Video: 'കുറച്ച് രാഷ്ട്രീയം, കൂടുതല്‍ കളി': പാര്‍ലമെന്‍റിന് മുന്നില്‍ പന്ത് തട്ടി എംപി!!

ന്യൂഡല്‍ഹി: ഫുട്‌ബോളിനെ പ്രോല്‍സാഹിപ്പിക്കാന്‍ പാര്‍ലമെന്‍റിന് മുന്നില്‍ പന്ത് തട്ടി തൃണമൂല്‍ എംപി. എംപിയും മുന്‍ ഇന്ത്യന്‍ ഫുട്‌ബോളറുമായ പ്രസൂണ്‍ ബാനര്‍ജിയാണ് പാര്‍ലമെന്‍റ് അങ്കണം കളിക്കളമാക്കിയത്.

ഫുട്ബോളിനെ പ്രോഹത്സാഹിപ്പിക്കാന്‍ കേന്ദ്രം ഇടപെടണമെന്നാണ് 64കാരനായ പ്രസൂണ്‍ ബാനര്‍ജിയുടെ ആവശ്യം.

ദേശീയ അടിസ്ഥാനത്തില്‍ ഫുട്‌ബോള്‍ മത്സരങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഇന്ത്യയുടെ പേരിലുള്ള ഫുട്ബോള്‍ ടീം ഒരിക്കല്‍ ലോകകപ്പ്‌ കളിക്കണമെന്നും അതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഫുട്ബോള്‍ താരങ്ങളുമായി പോയി പ്രധാനമന്ത്രിയെ കാണുമെന്നും 'കുറച്ച് രാഷ്ട്രീയം, കൂടുതല്‍ കളി' എന്ന ആശയം പങ്കുവയ്ക്കുമെന്നും പ്രസൂണ്‍ ബാനര്‍ജി വ്യക്തമാക്കി. 

പന്ത് തട്ടുന്ന ബാനര്‍ജിയുടെ വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. 1979ലെ അര്‍ജ്ജുന അവാര്‍ഡ് ജേതാവായ പ്രസൂണ്‍ ബാനര്‍ജി ഹൗറ ലോക്‌സഭ മണ്ഡലത്തെ പ്രതിനീധികരിക്കുന്ന എംപിയാണ് . 

വിവിധ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പ്രസൂണ്‍ ബാനര്‍ജി നയിച്ചിരുന്നു.

Trending News