RBI : പൂനം ഗുപ്ത പുതിയ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍

നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക നയ വിദ്ഗദ സംഘമായ നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിന്റെ (എന്‍സിഎഇആര്‍) ഡയറക്ടര്‍ ജനറലാണ് പൂനം ഗുപ്ത.

Written by - Zee Malayalam News Desk | Last Updated : Apr 2, 2025, 06:58 PM IST
  • മൂന്നു വര്‍ഷത്തേക്കാണ് നിയമനം.
  • നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക നയ വിദ്ഗദ സംഘമായ എന്‍സിഎഇആര്‍ ഡയറക്ടര്‍ ജനറലാണ് പൂനം ഗുപ്ത.
  • ഏപ്രില്‍ 7 മുതല്‍ 9 വരെ നടക്കാനിരിക്കുന്ന എംപിസിക്ക് മുന്നോടിയായാണ് നിയമനം.
RBI : പൂനം ഗുപ്ത പുതിയ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍

ന്യൂഡല്‍ഹി : റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവര്‍ണറായി ,എന്‍സിഎഇആര്‍ ഡയറക്ടര്‍ ജനറന്‍ പൂനം ഗുപ്തയെ നിയമിച്ചു. മൂന്നു വര്‍ഷത്തേക്കാണ് നിയമനം. ആര്‍ബിഐയില്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനത്തേക്ക് പൂനം ഗുപ്തയെ നിയമിക്കാന്‍ കാബിനറ്റ് നിയമന സമിതി ( എസിസി) അംഗീകാരം നല്‍കിയിരുന്നു.   2025 ഏപ്രില്‍ 7 മുതല്‍ 9 വരെ നടക്കാനിരിക്കുന്ന എംപിസിക്ക് മുന്നോടിയായാണ് നിയമനം.

Add Zee News as a Preferred Source

നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക നയ വിദ്ഗദ സംഘമായ നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിന്റെ (എന്‍സിഎഇആര്‍) ഡയറക്ടര്‍ ജനറലാണ് പൂനം ഗുപ്ത. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗവും,16 ാമത് ധനകാര്യ കമ്മീഷന്റെ ഉപദേശക സമിതിയുടെ കണ്‍വീനറായും പൂനം പ്രവര്‍ത്തിക്കുന്നുണ്ട്. ഐഎംഎഫിലും ലോക ബാങ്കിലും ഏകദേശം രണ്ട് പതിറ്റാണ്ടോളം മുതിര്‍ന്ന സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചതിന് ശേഷം, 2021 ല്‍ പൂനം എന്‍സിഎഇആറില്‍ ചേര്‍ന്നു.

അമേരിക്കയിലെ മേരിലാന്‍ഡ് സര്‍വകലാശാലയില്‍ നിന്നും ബിരുദാന്തര ബിരുദവും,  ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്ന് സാമ്പത്തിക ശാസത്രത്തില്‍ ബിരുദാന്തര ബിരുദവും നേടിയിട്ടുണ്ട്. ഡല്‍ഹിയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ഐഎസ്ഐ) വിസിറ്റിംഗ് ഫാക്കല്‍റ്റി അംഗമായും ഗുപ്ത പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്ത്യയുടെ G20 പ്രസിഡന്‍സി സമയത്ത് മാക്രോ ഇക്കണോമിക്‌സ് ആന്‍ഡ് ട്രേഡ് ടാസ്‌ക് ഫോഴ്‌സിന്റെ അധ്യക്ഷയായിരുന്നു അവര്‍ . അന്താരാഷ്ട്ര സാമ്പത്തിക ശാസ്ത്രത്തിലെ പിഎച്ച്ഡിക്ക് 1998 ലെ എക്സിം ബാങ്ക് അവാര്‍ഡ് അവര്‍ക്ക് ലഭിച്ചിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News