യുപി നിയമസഭയ്ക്കുള്ളില്‍ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവം: മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല യോഗം വിളിച്ചു

ഇന്നലെ ഉത്തര്‍പ്രദേശ് നിയമസഭയ്ക്കുള്ളില്‍ യോഗം നടക്കുന്നതിനിടയില്‍ ഒരു വെള്ള പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞുകെട്ടിയ നിലയില്‍ സ്ഫോടക വസ്തു കണ്ടെത്തിയതിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല യോഗം വിളിച്ചു.

Last Updated : Jul 14, 2017, 12:18 PM IST
യുപി നിയമസഭയ്ക്കുള്ളില്‍ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവം: മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  ഉന്നതതല യോഗം വിളിച്ചു

യുപി: ഇന്നലെ ഉത്തര്‍പ്രദേശ് നിയമസഭയ്ക്കുള്ളില്‍ യോഗം നടക്കുന്നതിനിടയില്‍ ഒരു വെള്ള പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞുകെട്ടിയ നിലയില്‍ സ്ഫോടക വസ്തു കണ്ടെത്തിയതിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല യോഗം വിളിച്ചു. ഇന്ന്‍ രാവിലെ 10:30നാണ് യോഗം വിളിച്ചത്. 

വന്‍ സുരക്ഷാ വീഴ്ചയാണ് യുപി നിയമസഭിയില്‍ ഇന്നലെ ഉണ്ടായത്. ഇന്നത്തെ യോഗത്തില്‍ നിയമസഭക്കുള്ളിലെയും, പുറത്തെയും സുരക്ഷാ വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ച് ചര്‍ച്ചയുണ്ടാകും, കൂടാതെ, ഇന്നലത്തെ സംഭവത്തില്‍ സുരക്ഷാ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും യോഗത്തില്‍ തീരുമാനമുണ്ടാകും.  

 

 

വ്യാഴാഴ്ച യുപി നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എ രാമനാഥ്ഗോവിന്ദിന്‍റെ സീറ്റിന് കീഴിലായിട്ടാണ് 60 ഗ്രാമിന്‍റെ വെള്ളുത്ത നിറത്തിലുള്ള പെന്റെയറിത്രോൽ ടെട്രാനിറ്റേറ്റ്(പെട്ന്‍) എന്ന സ്‌ഫോടക വസ്തു കണ്ടെത്തിയത്. പോലീസ് നായയുടെ സഹായത്തോടെയാണ് സ്‌ഫോടക വസ്തു കണ്ടെത്തിയതും വന്‍ ദുരന്തം ഒഴിവാക്കിയതും. 

More Stories

Trending News