യോഗ ചെയ്യൂ... കൊറോണ വരില്ല...!!

പതിവായി യോഗ ചെയ്താല്‍ കൊറോണ പിടിപെടില്ലെന്ന് ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്...!! അന്താരാഷ്ട്ര യോഗ ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.

Last Updated : Mar 3, 2020, 07:20 PM IST
യോഗ ചെയ്യൂ... കൊറോണ വരില്ല...!!

ലഖ്നൗ: പതിവായി യോഗ ചെയ്താല്‍ കൊറോണ പിടിപെടില്ലെന്ന് ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്...!! അന്താരാഷ്ട്ര യോഗ ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.

കൊറോണയ്ക്ക് ആരോഗ്യമുളള ശരീരത്തിനെ പേടിയാണെന്നും യോഗ നിരന്തരമായി പരിശീലിച്ചാല്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

'ദിവസവും യോഗ ചെയ്യുന്ന ആരോഗ്യവാനായ ഒരാള്‍ക്ക് കൊറോണയെ ഭയക്കേണ്ടതില്ല. ഇന്ത്യന്‍ സംസ്‌കാരത്തിന്‍റെ ഭാഗമായ യോഗ പോലുള്ള അതിശക്തമായ പല കാര്യങ്ങളും ആഴത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്. മാനസികവും ശാരീരികവുമായ തളര്‍ത്തുന്ന അസുഖത്തിനെതിരെ ലോകം പോരാടുകയാണ്. യോഗ ചെയ്യുന്നതിലൂടെ രക്തസമ്മര്‍ദം, ഹൃദയാഘാതം, വൃക്ക, കരള്‍ തകരാറുകള്‍, കൊറോണ തുടങ്ങി നിരവധി അസുഖങ്ങളെ നേരിടാന്‍ സാധിക്കും", യോഗി പറഞ്ഞു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ജപ്പാനില്‍ മസ്തിഷ്‌കവീക്കം 60% കുറയുകയും ഇതിലൂടെയുണ്ടായ മരണനിരക്ക് 90 ശതമാനത്തോളം കുറയുകയും ചെയ്തുവെന്ന് യോഗി ആദിത്യനാഥ് അവകാശപ്പെട്ടു.

Trending News