ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയ്ക്ക് ധൃതി കൂടിപ്പോയി: പ്രകാശ് രാജ്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗളൂരു സെന്‍ട്രലില്‍ സ്വതന്ത്രനായി ജനവധി തേടുമെന്നും പ്രകാശ് രാജ് പറഞ്ഞു.

Updated: Jan 15, 2019, 10:31 AM IST
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയ്ക്ക് ധൃതി കൂടിപ്പോയി: പ്രകാശ് രാജ്

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കുറച്ച് ധൃതി കൂടിപ്പോയെന്ന് നടന്‍ പ്രകാശ് രാജ്. സാഹചര്യം മനസിലാക്കാതെയാണ് വിധി നടപ്പാക്കിയത്. 

മാത്രമല്ല മീടു ക്യാംപെയ്ന്‍ ഫാഷനാണെന്ന മോഹന്‍ലാലിന്‍റെ പ്രസ്താവന തെറ്റായിപ്പോയിയെന്നും പ്രകാശ്‌ രാജ് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗളൂരു സെന്‍ട്രലില്‍ സ്വതന്ത്രനായി ജനവധി തേടുമെന്നും പ്രകാശ് രാജ് പറഞ്ഞു.

ശബരിമലയെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം നേട്ടത്തിനായി ഉപയോഗിച്ചുവെന്നും എല്ലാ വശവും പരിശോധിച്ച ശേഷമായിരുന്നു സുപ്രീം കോടതി വിധി നടപ്പാക്കേണ്ടിയിരുന്നതെന്ന് പറഞ്ഞ അദ്ദേഹം സര്‍ക്കാരിന്റെ ഈ തിടുക്കമാണ് ബിജെപിക്ക് സുവര്‍ണാവസരമായതെന്നും ആരോപിച്ചു.

സാമൂഹ്യ വിഷയങ്ങളിലെ പ്രതികരണങ്ങളില്‍ മോഹന്‍ലാല്‍ കൂടുതല്‍ ശ്രദ്ധിക്കണം. മീടു ക്യാംപെയ്‌നെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.