പ്രണബ് മുഖര്‍ജിയുടെ വേര്‍പാട് വലിയ വിടവ് സൃഷ്ടിച്ചിരിക്കുന്നു.... RSS സര്‍സംഘചാലക് മോഹന്‍ ഭാഗവത്

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വേര്‍പാട് രാജ്യത്ത് ഒരു വലിയ വിടവ് സൃഷ്ടിച്ചിരിക്കുകയാണെന്ന് RSS സര്‍സംഘചാലക് മോഹന്‍ ഭാഗവത്.  

Last Updated : Sep 1, 2020, 12:50 PM IST
  • മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വേര്‍പാട് രാജ്യത്ത് ഒരു വലിയ വിടവ് സൃഷ്ടിച്ചിരിക്കുകയാണെന്ന് മോഹന്‍ ഭാഗവത്
  • മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി തിങ്കളാഴ്ചയാണ് അന്തരിച്ചത്
പ്രണബ് മുഖര്‍ജിയുടെ വേര്‍പാട് വലിയ വിടവ് സൃഷ്ടിച്ചിരിക്കുന്നു.... RSS സര്‍സംഘചാലക് മോഹന്‍  ഭാഗവത്

നാഗ്പൂര്‍: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വേര്‍പാട് രാജ്യത്ത് ഒരു വലിയ വിടവ് സൃഷ്ടിച്ചിരിക്കുകയാണെന്ന് RSS സര്‍സംഘചാലക് മോഹന്‍ ഭാഗവത്.  

ട്വിറ്ററിലൂടെയാണ് ഭാഗവതിന്‍റെ  സന്ദേശം ദേശീയ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടത്.  മുന്‍ രാഷ്ട്രപതിയെ  സ്മരിച്ച അദ്ദേഹം  ഉദാരമതിയും സ്‌നേഹ സമ്പന്നവുമായ   ആ വ്യക്തിത്വ൦ എന്നും ഓര്‍മ്മിക്കപ്പെടുമെന്നു൦ അഭിപ്രായപ്പെട്ടു.

"പ്രണബ് മുഖര്‍ജി വലിയൊരു വിടവ് സൃഷ്ടിച്ചുകൊണ്ടാണ് വിടവാങ്ങിയിരിക്കുന്നത്. ഉദാരമതിയും സ്‌നേഹ സമ്പന്നവുമായ  ആ വ്യക്തിത്വവുമായി സംസാരിക്കേ അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നു എന്ന് പലപ്പോഴും മറന്നുപോകുന്ന ബന്ധം സ്ഥാപിച്ചിരുന്നു. എല്ലാവരും തന്‍റെ  സ്വന്തമാണെന്ന് തോന്നിപ്പിക്കുന്ന ആ സ്വഭാവഗുണം അദ്ദേഹത്തിന്‍റെ  സ്വതസിദ്ധമായ ശൈലിയായിരുന്നു. അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടും",  ഡോ. മോഹന്‍ ഭാഗവത് അറിയിച്ചു.

അഞ്ച് പതിറ്റാണ്ടിലധികം ദേശീയ  രാഷ്ട്രീയത്തില്‍ തിളങ്ങിനിന്ന മുന്‍ രാഷ്ട്രപതി  പ്രണബ് മുഖര്‍ജി തിങ്കളാഴ്ചയാണ് അന്തരിച്ചത്.

Also read: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു

തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനാല്‍  അദ്ദേഹത്തെ മസ്തിഷ്‌കത്തിലെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു.  അതിനുശേഷം അദ്ദേഹത്തിന്‍റെ ആരോഗ്യനില  ഗുരുതരമായിതന്നെ തുടരുകയായിരുന്നു. വെന്റിലേറ്റര്‍ സഹായത്തിലായിരുന്നു കഴിഞ്ഞ കുറെ ദിവസങ്ങളായി അദ്ദേഹം  കഴിഞ്ഞിരുന്നത്. അദ്ദേഹത്തിന് കോവിഡും  സ്ഥിരീകരിച്ചിരുന്നു.   

പൂര്‍ണ്ണ സൈനിക ബഹുമതികളോടെ അദ്ദേഹത്തിന്‍റെ സംസ്കാരം ചൊവ്വാഴ്ച നടക്കും. അഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 6 വരെ രാജ്യത്ത് ദുഖാചരണ൦ പ്രഖ്യാപിച്ചു. 

More Stories

Trending News