ഹിമാചലിൽ ഗർഭിണിയായ പശുവിൻ്റെ വായിൽ പടക്കം പൊട്ടിച്ചു, അയൽക്കാരനെതിരെ പരാതി
കേരളത്തിലെ സൈലന്റ്വാലിയിൽ ഗർഭിണിയായ അന പടക്കം പൊട്ടി മരിച്ച സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.എന്നാൽ സമാനമായ കുറ്റകൃത്യം ഹിമാചലിലും അരങ്ങേറിയിരിക്കുകയാണ്. ഇത്തവണ ആനയ്ക്ക് പകരം പശുവാണ് ഇരയായത്.
കേരളത്തിലെ സൈലന്റ്വാലിയിൽ ഗർഭിണിയായ അന പടക്കം പൊട്ടി മരിച്ച സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.എന്നാൽ സമാനമായ കുറ്റകൃത്യം ഹിമാചലിലും അരങ്ങേറിയിരിക്കുകയാണ്. ഇത്തവണ ആനയ്ക്ക് പകരം പശുവാണ് ഇരയായത്.
ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂരിലുള്ള ജാന്‍ദത്ത മേഖലയിലാണ് ഗര്‍ഭിണിയായ പശുവിന്റെ വായില്‍ പടക്കം പൊട്ടിച്ചത്. അയല്‍ക്കാരനാണ് ഗര്‍ഭിണിയായ പശുവിന്റെ വായില്‍ പടക്കം പൊട്ടിച്ചതെന്നാണ് ഉടമയുടെ ആരോപണം. പടക്കം പൊട്ടിയതിനേതുടര്‍ന്ന് പശുവിന്റെ താടിയെല്ലിന് ഗുരുതര പരിക്കുണ്ട്. അതിനാൽ തന്നെ ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയിലാണ്.
Also read: ഗർഭിണിയായ കാട്ടാന ചരിഞ്ഞ സംഭവം, കർഷകനായ മലപ്പുറം സ്വദേശി അറസ്റ്റിൽ
പരിക്കേറ്റ പശുവിന്റെ വീഡിയോ ഉടമസ്ഥന് തന്നെ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഗുര്‍ദിയാല്‍ സിംഗ് എന്നയാളുടെ പശുവിനെ നേരെയാണ് അതിക്രമം നടന്നിട്ടുള്ളത്. തുടർന്ന് ഉടമ പോലീസിൽ പരാതി നൽകി.
സോഷ്യൽമീഡിയയിൽ വിഡിയോ വൈറലായതിനെ തുടർന്ന് നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. 10 ദിവസം മുൻപാണ് സംഭവം നടന്നത്. കേരളത്തിലെ ആനയുടെ സംഭവം ആഗോളശ്രദ്ധപിടിച്ചുപറ്റിയതിനെ തുടർന്നാണ് ഈ സംഭവവും വെളിച്ചത്തിലെത്തിയത്. കേരളത്തിൽ അന അബദ്ധവശാൽ പടക്കം നിറച്ച പഴം കഴിച്ചതാണെങ്കിൽ ഇവിടെ മനഃപൂർവ്വം പശുവിനെ കൊണ്ട് തീറ്റിക്കുകയായിരുന്നു.