Ahmedabad Plane Crash: അഹമ്മദാബാദ് വിമാന ദുരന്തം; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Ahmedabad Plane Crash: എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയാണ് വ്യോമയാന മന്ത്രാലയത്തിന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്  

Written by - Zee Malayalam News Desk | Last Updated : Jul 8, 2025, 07:19 PM IST
  • രണ്ട് പേജുള്ള റിപ്പോർട്ടാണ് സമർപ്പിച്ചതെന്നാണ് വിവരം.
  • അപകടത്തിന്റെ കാരണം ഉൾപ്പടെ കണ്ടെത്താൻ നേരത്തെ തന്നെ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് പരിശോധിച്ചിരുന്നു.
Ahmedabad Plane Crash: അഹമ്മദാബാദ് വിമാന ദുരന്തം; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയാണ് വ്യോമയാന മന്ത്രാലയത്തിന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. രണ്ട് പേജുള്ള റിപ്പോർട്ടാണ് സമർപ്പിച്ചതെന്നാണ് വിവരം. അപകടത്തിന്റെ കാരണം ഉൾപ്പടെ കണ്ടെത്താൻ നേരത്തെ തന്നെ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് പരിശോധിച്ചിരുന്നു. 

Add Zee News as a Preferred Source

വിമാനാപകടത്തിലെ നിർണ്ണായക വിവരങ്ങൾ അടങ്ങിയ ബ്ലാക് ബോക്സിൽ നിന്നും ദില്ലിയിൽ വച്ചുതന്നെ വിവരങ്ങൾ ശേഖരിക്കാനായെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു. മുൻവശത്തെ ബ്ലാക്ക് ബോക്സിലെ ക്രാഷ് പ്രൊട്ടക്ഷൻ മൊഡ്യൂൾ സുരക്ഷിതമായി വീണ്ടെടുത്തിരുന്നു. കോക്പിറ്റ് വോയിസ് റെക്കോർഡറിലെയും ഫ്ലൈറ്റ് ഡേറ്റ റെക്കോർഡറിലെയും വിവരങ്ങൾ പരിശോധിച്ച ശേഷമാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ജൂണ്‍ 12നാണ് രാജ്യത്തെ നടുക്കിയ വിമാനദുരന്തം ഉണ്ടായത്. അപകടത്തില്‍ 275 പേര്‍ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാള്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News