കൊറോണ: രാഷ്ട്രപതിയുടെയും എംപിമാരുടെയും ശമ്പളം വെട്ടികുറച്ചു!

കൊറോണ വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി മന്ത്രിമാരുടെയും എംപിമാരുടെയും ശമ്പളം ഒരു വര്‍ഷത്തേക്ക് വെട്ടികുറച്ചു. 

Last Updated : Apr 6, 2020, 05:33 PM IST
കൊറോണ: രാഷ്ട്രപതിയുടെയും എംപിമാരുടെയും ശമ്പളം വെട്ടികുറച്ചു!

ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി മന്ത്രിമാരുടെയും എംപിമാരുടെയും ശമ്പളം ഒരു വര്‍ഷത്തേക്ക് വെട്ടികുറച്ചു. 

കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പടെയുള്ള പാര്‍ലമെന്‍ററി അംഗങ്ങള്‍, ഗവര്‍ണര്‍മാര്‍ എന്നിവരുടെ മുപ്പത് ശതമാനം ശമ്പളമാണ് ഒരു വര്‍ഷത്തേക്ക് വെട്ടികുറച്ചിരിക്കുന്നത്. രാഷ്ട്രപതി രാംനാഥ്‌ കൊവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവരുടെയും ശമ്പളം വെട്ടിക്കുറച്ചതായി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.   

കൊറോണ വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ട് വര്‍ഷത്തേക്ക് നിര്‍ത്തിവെക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ഏകദേശം 7,900 കോടി രൂപയാണ് 2020-21, 2021-22 വര്‍ഷങ്ങളിലെ എംപിഎല്‍എഡി ഫണ്ടിലെ തുക. 

സമൂഹത്തോടുള്ള ഉത്തരവാദിത്തമെന്ന നിലയില്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സിന് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതിലൂടെ സമാഹരിക്കുന്ന പണം കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്കാണ് പോകുക. 2020 ഏപ്രില്‍ ഒന്ന് മുതലാണ് ശമ്പളവും പെന്‍ഷനും വെട്ടികുറയ്ക്കുക. 

Trending News