മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി നാളെ കേരളത്തില്‍

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് നാളെ കേരളത്തില്‍.

Last Updated : Aug 4, 2018, 12:19 PM IST
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി നാളെ കേരളത്തില്‍

തിരുവനന്തപുരം: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് നാളെ കേരളത്തില്‍.

വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ നാളെ വൈകിട്ടാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിച്ചേരുക. 
തുടര്‍ന്ന് അദ്ദേഹം രാജ് ഭവനിലേക്ക് പോകും.

തിങ്കളാഴ്ചയാണ് ഔദ്യോഗിക പരിപാടികള്‍ ആരംഭിക്കുക. രാവിലെ 11 മണിക്ക് നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന് സമാപനം കുറിച്ചുള്ള ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.

തിങ്കളാഴ്ച വൈകിട്ട് കൊച്ചിയിലേക്ക് യാത്രയാവുന്ന അദ്ദേഹം ചൊവ്വാഴ്ച തൃശൂരില്‍ നടക്കുന്ന സെന്‍റ് തോമസ് കോളേജിന്‍റെ ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം ഗുരുവായൂര്‍ മമ്മിയൂര്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനവും നടത്തും. 

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് പോലീസ് ഒരുക്കിയിരിക്കുന്നത്.

കേരളത്തില്‍ എത്തുന്നതിന് മുന്‍പ് രണ്ടു ദിവസം അദ്ദേഹം തെലങ്കാനയില്‍ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കും. ഇന്ന് വൈകുന്നേരമാണ് അദ്ദേഹം ഹൈദരാബാദില്‍ എത്തിച്ചേരുക. നാളെ അദ്ദേഹം ഐഐടി ഹൈദരാബാദിലെ ബിരുദദാനസമ്മേളനത്തില്‍ പങ്കെടുക്കുകയും പ്രഭാഷണം നടത്തുകയും ചെയ്യും. ശേഷമാണ് അദ്ദേഹം കേരളത്തില്‍ എത്തുക.

 

 

Trending News